കെ പി എ സി ലളിത, രഞ്ജി പണിക്കർ,എന്നിവര്‍ അഭിനയിക്കുന്ന ” SECTION 306 IPC “

കെ പി എ സി ലളിത,രഞ്ജി പണിക്കർ,വിഷ്ണുദാസ്, ആകാശ് ഉണ്ണി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എസ് ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന “സെക്ഷൻ 306 ഐപിസി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു.


കാലിപ്റ്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഷ്ണുദാസ് ആൽവിൻ തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു.വി എച്ച് ദിറാർ തിരക്കഥ സംഭാഷണമെഴുതുന്നു.
കൈതപ്രം വിശ്വനാഥൻ കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കുന്നു.


എഡിറ്റർ-സിയാൻ ശ്രീകാന്ത്.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്,കല-എം.ബാവ,മേക്കപ്പ്-ലിബിൻ മോഹൻ,
വസ്ത്രാലങ്കാരം-ഷിബു പരമേശ്വർ,സ്റ്റിൽസ്-ആൽവിൻ ഡ്രീം പിക്ചേഴ്സ്,പോസ്റ്റർ ഡിസൈൻ-എസ് കെ ഡി ഡിസൈൻ ഫാക്ടറി,അസോസിയേറ്റ് ഡയറക്ടർ-കിരൺ, സുമിലാൽ സുബ്രഹ്മണ്യൻ, മോഹൻ സി നീലമംഗലം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസൈൻ,പ്രൊഡക്ഷൻ മാനേജർ-പ്രസാദ് രാമൻ,ഫിനാൻഷ്യൽ കൺട്രോളർ-രജീഷ് പത്താംകുളം,
കാസ്റ്റിംഗ് ഡയറക്ടർ- സുപ്രിയ വിനോദ്, വാർത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *