ആദിവാസി ഊരില്‍നിന്നും മെറ്റേണിറ്റി ഫോട്ടോഷൂട്ട്

കുട്ടികളുടെ ആദ്യവീട് അവരുടെ അമ്മയുടെ ഗര്‍ഭപാത്രമാണ്. ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി നിഖില ഗില്ലാണ് (അമ്മ എന്ന കവിത) .ഇതേ ആശയം ഉള്‍ക്കൊണ്ട് നടത്തിയ വിഷ്ണുസന്തോഷ് നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.


സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായ വിഷ്ണു സന്തോഷിന്‍റെ ചിത്രങ്ങളും മാതൃത്വത്തെയാണ് മുന്‍നിര്‍ത്തുന്നത്. തൊഴിലിടത്തില്‍ കുഞ്ഞുമായി നില്‍ക്കുന്ന അമ്മയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരാംഗമാണ്. ചിത്രങ്ങള്‍ കാണാം.”,മാതൃത്വത്തിന്റെ പലഭാവങ്ങള്‍ ഫോട്ടോകളിലൂടെ നമുക്കു മുന്നിൽ മിന്നിമറിയാറുണ്ട്. ചിരപരിചിതമായ മാതൃഭാവങ്ങളിൽ നിന്നും വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കുകയാണ് ഫൊട്ടോഗ്രാഫർ വിഷ്ണു സന്തോഷ്.

‘ആദിവാസി ഊരിലെ അമ്മ’ എന്ന ആശയത്തിലാണ് ചിത്രങ്ങൾ ഒരുക്കിയതെന്ന് ഫോട്ടോഗ്രാഫർ വിഷ്ണു പറഞ്ഞു. കുഞ്ഞിനെയും എടുത്ത് തോട്ടത്തിൽ നിൽക്കുന്ന അമ്മയുടെതാണ് ചിത്രങ്ങൾ. ദൃഢനിശ്ചയത്തോടെയുള്ള അമ്മയുടെ മുഖഭാവവും സാധാരണ മെറ്റേണിറ്റിറ്റി ഫോട്ടോഷൂട്ടുകളിൽ നിന്നും ഈ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നു. ലളിതമായ വസ്ത്രധാരണവും കോസ്റ്റ്യൂമുമാണ് ഉപയോഗിച്ചിരിക്കുന്നത്.


ജെനിസ് മരിയാന മാത്യൂവാണ് മോഡൽ. പത്തനംതിട്ട ജില്ലയിലെ ചെങ്ങറ ആദിവാസി മേഖലയിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ എടുക്കുമ്പോൾ ജെനിസ് മൂന്നുമാസം ഗർഭിണിയായിരുന്നു. വ്യത്യസ്തമായ മേറ്റേണിറ്റി ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.


Leave a Reply

Your email address will not be published. Required fields are marked *