ഗായികയെ നോട്ടുകൊണ്ട്മൂടി ആരാധകര്‍; വീഡിയോ കാണാം
ഗായികയെ നോട്ടുകൊണ്ട് മൂടി ആരാധകര്‍. ഗുജറാത്തി ഗായിക ഉര്‍വശി റാദാദിയുടെ ഒരു പരിപാടിക്കിടെയാണ് ബക്കറ്റ് നിറയെ നോട്ടുകള്‍ അവര്‍ക്ക് നേരെ വാരിവിതറിയത്. ഇത്രയധികം നോട്ടുകള്‍ ഗായികയുടെ മുകളിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.വേദിയില്‍ ഇരുന്ന് പാടുന്ന ഗായികയുടെ ചുറ്റും നോട്ടുകള്‍ ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണാം.
ഗുജറാത്തി ചടങ്ങായ തുളസി വിവാഹത്തിന്റെ ഭാഗമായി ഭജന നടക്കുന്ന വേദിയിലാണ് സംഭവം. ബക്കറ്റില്‍ നിന്ന് വീഴുന്ന നോട്ടുകള്‍ തന്റെ ഹാര്‍മോണിയത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ഗായിക മാറ്റുന്നുണ്ട്. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് ഗായിക വേദി വിട്ടത്. പിന്നാലെ ഗായിക സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പങ്കുവെച്ചു.