റേഞ്ച് റോവര്‍ സ്‌പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി നൈല ഉഷ

അവതാരക, റേഡിയോ ജോക്കി, നടി തുടങ്ങിയ മേഖലകളിലൂടെ അറിയപ്പെടുന്ന ആളാണ് നൈല ഉഷ. ഇപ്പോഴിതാ താൻ ആഗ്രഹിച്ച വാഹനം സ്വന്തമാക്കിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുക ആണ്.

റേഞ്ച് റോവര്‍ സ്‌പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷൻ ആണ് താരം വാങ്ങിയിരിക്കുന്നത്.
ഇഷ്ടനിറത്തിലുള്ള തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ സന്തോഷം താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. മനോഹരമായ റേഞ്ച് റോവര്‍ സ്‌പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷന്‍ സ്വന്തമാക്കി. ഈ സുന്ദര നിമിഷത്തിലേക്ക് എന്നെ എത്തിച്ച എല്ലാവര്‍ക്കും നന്ദി, ശ്രദ്ധയുള്ള ഡ്രൈവര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു എന്ന കുറിപ്പോടെയാണ് താരം വിശേഷം പങ്കുവെച്ചിട്ടുള്ളത്.

മകനൊപ്പം എത്തിയാണ് താരം സ്വപ്ന വാഹനം സ്വന്തമാക്കിയത്. 2.0 ലിറ്റര്‍, 3.0 ലിറ്റര്‍, 5.0 ലിറ്റര്‍ വി8 എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് റേഞ്ച് റോവര്‍ ബ്ലാക്ക് സ്‌പോട്ട് ദുബായിയിലെ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് നൈല മലയാള സിനിമയിലേക്ക് കാലെടുത്ത് കുത്തുന്നത്. പ്രേക്ഷക മനസ്സ് കീഴടക്കി അവതാരകയായി തിളങ്ങി കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു സിനിമയിൽ അവസരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *