“ഒരു തെക്കൻ തല്ലു കേസിലെ ‘ നാടന്‍ പ്രണയം ആസ്വദിക്കാം

നടൻ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന
“ഒരു തെക്കൻ തല്ലു കേസ് “എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.അൻവർ അലി എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന് ഹിമന ഹിലരി,ജസ്റ്റിൻ വർഗ്ഗീസ് എന്നിവർ ആലപിച്ച “എന്തര് “… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


ദേശീയ അവാർഡ് ജേതാവായ ബിജു മോനോടൊപ്പം, രണ്ടുതവണ കേരള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടിയ പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി,ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ ‘അമ്മിണി പിള്ള വെട്ടു കേസ് ‘ എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ സംഭാഷണമെഴുതുന്നു.


മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ.ഈ വര്‍ഷത്തെഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ “ബ്രോ ഡാഡി “യുടെ സഹ എഴുത്തുക്കാരൻ കൂടിയാണ് ശ്രീജിത്ത് എൻ.സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-അനീഷ് അലോഷ്യസ്,എഡിറ്റർ-മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രണവ് മോഹൻ.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *