പൈനാപ്പിൾ സീറ..

പ്രീയ ആര്‍ ഷേണായ്

റവ – 1 കപ്പ്
പൈനാപ്പിൾ juice 2 കപ്പ്‌
പഞ്ചസാര – ഒന്നര കപ്പ്
നെയ്യ് – 1/4 കപ്പ്
പൈനാപ്പിൾ കഷ്ണങ്ങൾ 1/4 കപ്പ്‌
ഏലയ്ക്ക – 6- 8 എണ്ണം പൊടിച്ചത്

തയ്യാറാക്കുന്ന വിധം


നെയ്യ് ചൂടാക്കി റവ ചെറുതീയിൽ വറുക്കുക …വേറൊരു പാനിൽ അല്പം നെയ്യ് ചൂടാക്കി പൈനാപ്പിൾ കഷ്ണങ്ങൾ വെന്തു വരും വരെ വരട്ടുക..ഇത് റവയിലോട്ട് ചേർക്കാം..നല്ല മണം വന്നതിനു ശേഷം പൈനാപ്പിൾ juice ചേർക്കാം. …കൈ എടുക്കാതെ ഇളക്കുക … ഉടനെ തന്നെ അടച്ചു വെച്ചേക്കാം …മൂന്നു മിനിറ്റുകൾക്ക് ശേഷം അടപ്പ് തുറന്നു പഞ്ചസാര ചേർക്കാം … വീണ്ടും നന്നായി ഇളക്കി അല്പം നെയും കൂടെ ചേർത്ത് വീണ്ടും അടച്ചു വെയ്ക്കുക …രണ്ടു മിനിറ്റുകൾക്ക് ശേഷം വീണ്ടും നന്നായി ഇളക്കിയിട്ട് ഏലയ്ക്ക പൊടി വിതറി വാങ്ങി വെയ്ക്കാം …ഷീറ തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *