ബിടൌണിലെ താരസുഹൃത്തുക്കള്‍, സുന്ദരികളുടെ വസ്ത്രങ്ങളിൽ ആകർഷരായി ആരാധകർ

ബോളിവുഡിലെ യുവ താര സുന്ദരികളാണ് ജാൻവി കപൂറും സാറാ അലി ഖാനും. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. സൂപ്പർ സ്റ്റാർ രൺവീർ സിങ് അവതാരകനായി എത്തുന്ന ക്വിസ് പ്രോഗ്രാമാൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ഫോട്ടോസാണ് അത്. ജാൻവിയുടെയും സാറയുടെയും കോസ്റ്റ്യൂംസ് ആണ് ആളുകളെ കൂടുതൽ ആകർഷിച്ചത്. സീക്വൻസുകൾ പിടിപ്പിച്ച പീച്ച് കളർ വസ്ത്രമാണ് ജാൻവി അണിഞ്ഞത്.

നദിൻ മെറബി എന്ന പ്രശസ്ത ഫാഷൻ ഡിസൈനർ ആണ് ജാൻവിയുടെ മിനി ഡ്രസ്സ് ഒരുക്കിയിരിക്കുന്നത്. താരം അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ഇറക്കമാർന്ന കഴുത്തും ബലൂൺ സ്ലീവുമാണ് ​ഗൗണിന്റെ പ്രത്യേകത. വസ്ത്രത്തിന് ചേരുന്ന മേപ്അപ്പായിരുന്നു താരത്തിന്റേത്.

മായാ ഷാംപെയ്ൻ ഡ്രസ് എന്ന പേരിലുള്ള ​ഗൗണിന്റെ വില തപ്പിപ്പിടിച്ചവരുമുണ്ട്. മുപ്പതിനായിരത്തിൽപരമാണ് ​ഗൗണിന്റെ വില. സാറയുടെ സീബ്രാ പ്രിന്റുള്ള മിനി ഡ്രസ്സും ഫാഷൻ പ്രേമികളുടെ മനം കവർന്ന മട്ടാണ്. കറുപ്പിന് ഫാഷൻ ലോകത്ത് എന്നും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് സാറ. റെട്രോഫിറ്റ് എന്ന ബ്രാൻഡിന്റെ ​വസ്ത്രമാണ് സാറ തിരഞ്ഞെടുത്ത്.

ബ്ലാക്ക് കളറിൽ സിൽവർ ഷെയ്ഡു വന്നപ്പോൾ ഫ്രോക്ക് അതി മനോഹരമായിരിക്കുക ആണ്. സാറയുടെ വസ്ത്രത്തിന്റെ വില ഏകദേശം അമ്പതിനായിരത്തിന് അടുത്ത് വരും. എന്തായാലും ഇരുവരുടേയും കിടിലൻ മേക്കോവറിൽ ആരാധകർ മികച്ച കമന്റുകൾ ആണ് ഷെയർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *