‘സുമേഷ് ആൻഡ് രമേശ് ‘ 26ന് തീയറ്ററിൽ

ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സലിംകുമാർ, പ്രവീണ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന സുമേഷ് ആൻഡ് രമേശ് 26 ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമേഷ് & രമേശ്. വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്ന് രചന കൈകാര്യം ചെയ്തിരിക്കുന്നു. ആൽബിയാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് ഷലീൽ അസീസ് & ഷിബു. യാക്സൺ ഗ്യാരി പെരേര, നേഹ എസ് നായർ എന്നിവരാണ് സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു.

അർജുൻ അശോകൻ,രാജീവ് പിള്ള ദേവികകൃഷ്ണ, അഞ്ചു കൃഷ്ണ,കാർത്തിക വെള്ളത്തേരി,ശൈത്യ സന്തോഷ് തുടങ്ങിയവർ അഭിനയിക്കുന്നു.എഡിറ്റിംഗ് അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കോഴിക്കോട്. ആർട്ട് ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് അമൽ ചന്ദ്രൻ. ത്രിൽസ് പി സി. ഗാനരചന വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയരാജ് രാഘവൻ. കോസ്റ്റ്യൂമർ വീണ സ്വമന്തക്.അസോസിയേറ്റ് ഡയറക്ടർ ബിനു കെ നാരായണൻ.സ്റ്റിൽസ് നന്ദ ഗോപാലകൃഷ്ണൻ.പബ്ലിസിറ്റി ഡിസൈൻ ആർട്ടോകർപസ്സ്. പിആർഒ വാഴൂർ ജോസ്. വാർത്താപ്രചരണം എംകെ ഷെജിൻ ആലപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *