അഞ്ജനയേയും അന്‍സിയേയും അനുസ്മരിച്ച് ഡിക്യു

വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അഞ്ജന ഷാജൻ എന്നിവരെ അനുസ്മരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.ഡിക്യുവിന്‍റെ പുതിയ ചിത്രമായ സല്യൂട്ടിൽ അഞ്ജനയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരു പരസ്യത്തിൽ അൻസിക്കൊപ്പവും ദുൽഖർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന ഈ രണ്ട് കുട്ടികൾക്കുമൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് മഹത്തായ കാര്യമായി കാണുന്നു. ഇവരുടെ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും ഡി ക്യു കുറിച്ചു.

കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ അഞ്ജനയും ആൻസിയും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ച് കാര്‍ അപകടത്തില്‍പ്പെട്ട് ഇരുവരും മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *