” തീ ” ടീസര്‍ പുറത്ത്


അനിൽ വി നാഗേന്ദ്രൻ കഥ തിരക്കഥ ഗാനങ്ങൾ രചിച്ച് സംവിധാനം ചെയ്യുന്ന “തീ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.യൂ ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അസാധാരണമായ ഒരു പ്രണയകഥയയോടൊപ്പം ഉദ്വേഗജനകമായ സാഹസിക സംഘട്ടനരംഗങ്ങളും ഹൃദ്യമായ ഗാനരംഗങ്ങളും ദൃശ്യവൽക്കരിക്കുന്നുണ്ട്.


അനിൽ വി. നാഗേന്ദ്രൻ തന്റെ പുതിയ ചിത്രത്തിലൂടെ നായകനായി യുവ എം.എൽ.എ.മുഹമ്മദ് മുഹസ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു. “വസന്തത്തിന്റെ
കനൽവഴികളിൽ”എന്ന ചിത്രത്തിൽ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് അതിശക്തനായ വില്ലനാകുന്നു.
‘തീ’ യിലൂടെഋതേഷ് തമിഴിൽ നായകനാവുകയാണ്.


അനിൽ വി. നാഗേന്ദ്രന്റെ റിലീസിനൊരുങ്ങുന്ന ‘തീ’ എന്ന ചിത്രത്തിലെ പരുക്കൻ വില്ലനെ അവതരിപ്പിക്കുന്ന “ധീരം.. വീരം..” എന്ന ഗാനം നിമിത്തം ആ കഥാപാത്രത്തിനു ജീവൻ നല്കിയ ഋതേഷിനെ തേടിവന്നത് തമിഴ് സിനിമയിലെ നായക പദവിയാണ്. അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പിൽ ഇന്ദ്രൻസും എത്തുന്നു. പ്രേംകുമാർ, വിനുമോഹൻ,രമേഷ് പിഷാരടി,അരിസ്റ്റോ സുരേഷ്,ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ.ബൈജു,പയ്യൻസ് ജയകുമാർ,ജോസഫ് വിൽസൺ,കോബ്ര രാജേഷ്,സോണിയ മൽഹാർ,രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനുപുറമെ കെ. സുരേഷ് കുറുപ്പ്, എക്സ് എം.പി. കെ. സോമപ്രസാദ് എം.പി., സി.ആർ.മഹേഷ് എം.എൽ.എ., ആർട്ടിസ്റ്റ് സുജാതൻ, പിന്നണിഗായ കൻ ഉണ്ണിമേനോൻ, നാസർ മാനു, ഡോൾഫിൻ രതീഷ്,സൂസൻ കോടി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


രജു ജോസഫ്,അഞ്ചൽ ഉദയകുമാർ, സി.ജെ.കുട്ടപ്പൻ,അനിൽ വി.നാഗേന്ദ്രൻ എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണിമേനോൻ, ശ്രീകാന്ത്, സി.ജെ കുട്ടപ്പൻ, പി.കെ. മേദിനി, ആർ.കെ.രാംദാസ്,രജു ജോസഫ്,കലാഭവൻ സാബു,മണക്കാട് ഗോപൻ,റെജി കെ.പപ്പു സോണിയ ആമോദ്,ശുഭ, കെ.എസ്.പിയ,നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകൾ), അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവർ ആലപിക്കുന്നു. പശ്ചാത്തലസംഗീതം-അഞ്ചൽ ഉദയകുമാക്യാമറാ- കവിയരശ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കാർത്തികേയൻ,എഡിറ്റിംഗ്-ജോഷി എ.എസ്,കെ. കൃഷ്ണൻകുട്ടി,മേക്കപ്പ്-ലാൽ കരമന, വസ്ത്രാലങ്കാരം-ശ്രീജിത്ത് കുമാരപുരം,സംഘട്ടനം-ബ്രൂസ്‌ലി രാജേഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മുരളി നെട്ടാത്ത്,അസിസ്റ്റന്റ് ഡയറക്ടർ-സുധീഷ് കീച്ചേരി,സൗണ്ട് ഡിസൈനർ-എൻ.ഹരികുമാർ,വിഷ്വൽ എഫക്ട്സ്-
മുരുകേഷ് വരൺ, പ്രൊഡക്ഷൻ കൺട്രോളർ-മലയമാൻ,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *