ആകാശവിസ്മയംസൃഷ്ടിക്കാന്‍ പെണ്‍ കരുത്ത്

തൃശ്ശൂര്‍ പൂരവെടിക്കെട്ടിന് തിരികൊളുത്തുന്നത് ഷീന സുരേഷ്

വെടിക്കെട്ട് നടക്കുന്നിടത്ത് സ്ത്രീക്കെന്താകാര്യം ചോദിക്കാന്‍ വരട്ടെ…. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തില്‍ കരിമരുന്നിന് സ്ത്രീയാണ് തിരികൊളുത്തുന്നതെങ്കിലോ?.. അതെ ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെ വെടിക്കെട്ട് വിസ്മയത്തിന് തിരികൊളുത്തുന്നത് ഷീന സുരേഷാണ്.വെടിക്കെട്ടിന് ഷീന തിരികൊളുത്തുമ്പോള്‍ തിരിത്തികുറിക്കുന്നത് ചരിത്രം കൂടിയാണ്. തൃശ്ശൂര്‍ വെടിക്കെട്ടിന് തിരികൊളുത്തുന്ന ആദ്യ വനിതയാണ് ഷീന.


എരുമപ്പെട്ടി കുണ്ടന്നൂര്‍ സ്വദേശിയായ ഷീന തൃശ്ശൂര്‍ പൂര വെടിക്കെട്ടിന് ലൈസന്‍സ് നേടുന്ന ആദ്യ വനിതയാണ്. പാരമ്പര്യമായി വെടിക്കെട്ട് കരാര്‍ ഏറ്റെടുക്കുന്നവരാണ് ഷീനയുടെ ഭര്‍ത്താവിന്റെ കുടുംബം.
മനക്കരുത്തും ആത്മധൈര്യവും കൈമുതലായുണ്ടെങ്കില്‍ ഏത് മേഖലയിലും കഴിവ് തെളിയിക്കാന്‍ സ്ത്രീക്ക് ആകുമെന്ന് തെളിയിക്കുകയാണ് ഷീന.


പൂരം വെടിക്കെട്ടിന് പെസോ അനുമതി നല്‍കിയതോടെയാണ് ഷീനയും ചരിത്രത്തിലിടം പിടിച്ചത്. ഷീനയ്ക്ക് ആത്മധൈര്യം പകര്‍ന്നുനല്‍കാന്‍ ഭര്‍ത്താവ് സുരേഷ് കൂടെയുണ്ട്.

എന്ത് പറഞ്ഞുകൊടുത്താലും പെട്ടന്ന് തന്നെ ക്യാച്ച് ചെയ്യുമെന്ന് ഭര്‍ത്താവ് സുരേഷ്. തനിക്ക് ഇത്തരത്തില്‍ ചരിത്രം സാക്ഷികുറിക്കാന്‍ ഇടയാകുന്നത് അമ്പാടികണ്ണന്‍റെ അനുഗ്രഹകൊണ്ടുമാത്രമാണെന്ന് ഷീന ഉറച്ചു വിശ്വസിക്കുന്നു.
ഇത്തവണ ഗുണ്ട്, കുഴിമിന്നല്‍, മാലപ്പടക്കം, അമിട്ട് എന്നിവയ്ക്കാണ് അനുമതി. ഈ വര്‍ഷം മെയ് പത്തിനാണ് തൃശ്ശൂര്‍ പൂരം.

Leave a Reply

Your email address will not be published. Required fields are marked *