കല്ലറയിൽ നിന്ന് ശവമെടുത്ത് അടിപൊളി ഡ്രസ്സ്‌ ധരിപ്പിക്കും :ടൊറാജന്മാരുടെ ആചാരങ്ങളെ കുറിച്ചറിയാം

നമ്മുടെ ലോകം വ്യത്യസ്ത ജൈവ പ്രകൃതിയാലും സംസ്കാരത്താലും അനുഗ്രഹീതമാണ്.ഇന്തോനേഷ്യയിലെ വിഭാഗക്കാര്‍ക്കിടയിലെ ചടങ്ങുകൾ ആണ് ഇന്നത്തെ കൗതുക ലോകത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച്‌ തെരുവിലൂടെ എഴുന്നള്ളിക്കുന്നതാണ് ഈ ചടങ്ങ്.

നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇങ്ങനെ പുറത്തെടുത്തുകൊണ്ടുനടക്കുന്നു. പ്രത്യേക രീതിയില്‍ സംസ്കരിക്കുന്നതിനാല്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ മൃതദേഹങ്ങള്‍ കല്ലറകളില്‍ അവശേഷിക്കും. ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലാണ് ടൊറാജ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്നത്.

മൃതദേഹങ്ങളുടെ ശുദ്ധീകരണ ആഘോഷം എന്നാണ് ഈ ആചാരത്തിന്റെ പേര്. കല്ലറകളില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച്‌ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച്‌ കൂളിങ് ഗ്ലാസ് ധരിപ്പിച്ച്‌ തെരുവിലൂടെ കൊണ്ടുപോവുകയാണ് ഇതിന്റെ രീതി.

വിചിത്രവും, വിപുലവുമാണ് അവരുടെ ശവസംസ്കാരപരിപാടികൾ ശിശുക്കൾക്കായി കരുതിവച്ചിരിക്കുന്ന വൃക്ഷ ശ്‍മശാനങ്ങൾ മുതൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച ശവശരീരങ്ങളെ വീടുകളിൽ സൂക്ഷിക്കുന്നത് വരെ അതിൽ ഉൾപ്പെടുന്നു.’

ഇന്തോനേഷ്യയിലെ വൃക്ഷ ശ്മശാനങ്ങൾ എന്നത് മരിച്ച കുഞ്ഞുങ്ങളെ മരങ്ങളുടെ തടിയിൽ ഒരു പൊത്തുണ്ടാക്കി അതിനിടയിൽ തിരുകി വയ്ക്കുന്ന ചടങ്ങാണ്. പതിയെ മരം വളരുമ്പോൾ അവയും മരത്തിനോട് ഇഴുകി ചേരുന്നു. മരിച്ച കുട്ടിയെ തുണിയിൽ പൊതിഞ്ഞ് അകത്ത് വയ്ക്കുന്നതിന് മുമ്പ് ഗ്രാമീണർ വലിയ മരത്തടികളിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ശവശരീരം അടക്കിയശേഷം ആ ദ്വാരങ്ങൾ പനയോലകൊണ്ട് അടയ്ക്കുകയും ചെയ്യുന്നു. ഓരോ മരത്തിലും ഡസൻ കണക്കിന് കുഞ്ഞുങ്ങളെയാണ് ഈ വിധം ബന്ധിച്ചിരിക്കുന്നത്. പല്ലു മുളയ്ക്കാത്ത കുഞ്ഞുങ്ങൾ മരിച്ചാലാണ് ഈ വിധം അടക്കുന്നത്.

സാധാരണ ഒരുപാട് മരണാന്തര ചടങ്ങുകൾ നിലനിൽക്കുന്ന ആ സമൂഹത്തിൽ പക്ഷെ കുഞ്ഞുങ്ങൾ മരിച്ചാൽ മാത്രം ചടങ്ങുകൾ നടത്താറില്ല. പകരം രാത്രിയിൽ ടോർച്ച ലൈറ്റിന്റെ വെളിച്ചത്തിൽ ആ ഇരുട്ട് കൂടിയ വനാന്തരത്തിൽ അവർ കുഞ്ഞുങ്ങളെ അടക്കാനായി മരത്തിൽ പൊത്തുകൾ ഉണ്ടാക്കുന്നു. എന്നിട്ട് അതിൽ അവരെ കിടത്തുന്നു.

മരങ്ങളിൽ അവരെ അടക്കുമ്പോൾ, അവിടത്തെ കാറ്റ് ആ കുഞ്ഞുങ്ങളുടെ ആത്മാവിനെ മോചിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു.




പ്രായമായവരെ അടക്കുന്നതിനും വളരെ വിചിത്രമായ രീതികളാണ്. ആളുകൾ മരിക്കുമ്പോൾ അതോടെ എല്ലാം അവസാനിച്ചു എന്ന ചിന്തയോട് അവർക്ക് യോജിപ്പില്ല. മറിച്ച് മരണത്തിന് ശേഷവും അഗാധമായ ഒരു ബന്ധം മരിച്ചയാളുമായി നിലനിൽക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. മരണം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. പകരം ഒരു വ്യക്തിയ്ക്ക് മരണാനന്തര ജീവിതത്തിലേക്ക് കടക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതായത് മരിച്ചാൽ പോരാ, പകരം മൃതദേഹം കുഴിച്ചിട്ടതിനുശേഷം മാത്രമേ മരിച്ചതായി അവർ കണക്കാക്കൂ.

ശരീരം ചീഞ്ഞഴുകിപ്പോകുന്നത് തടയാൻ, പരമ്പരാഗതമായി പുതപ്പുകളിൽ പൊതിഞ്ഞ് ഔഷധസസ്യങ്ങളും പുകയും ഉപയോഗിച്ച് സംരക്ഷിക്കുന്നു. എന്നാൽ ഇന്ന് മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഫോർമാലിൻ (ഫോർമാൽഡിഹൈഡ്, വാട്ടർ) കുത്തിവക്കുന്നു. ഈ ശവശരീരം കുടുംബാംഗങ്ങൾ താമസിക്കുന്ന വീട്ടിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഇത് മാത്രവുമല്ല, ഓരോ ദിവസവും കുടുംബാംഗങ്ങൾ ശവശരീരം സന്ദർശിക്കുകയും അതിനോട് സംസാരിക്കുകയും അതിന് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്യുന്നു. ആ വ്യക്തി മരിച്ചെങ്കിലും, അവരുടെ ആത്മാവ് വീട്ടിൽ തന്നെ തുടരുന്നു എന്ന വിശ്വാസം കൊണ്ടാണ് ടോറജന്മാർ ഇത് ചെയ്യുന്നത്.

അടക്കുന്നതു വരെ അവർ കുടുംബത്തിന്റെ ഒരു ഭാഗമായി തുടരുന്നു. മരിച്ചവരെ വീട്ടിൽ വരുന്ന സന്ദർശകർക്ക് പരിചയപ്പെടുത്തുകയും അവരെ ഗാർഹിക ജീവിതത്തിൽ ഉൾപ്പെടുത്താൻ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യുന്നു.

ടോറജന്മാർ തങ്ങളുടെ ജീവിതകാലത്ത്, സമ്പത്ത് ശേഖരിക്കാൻ അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാൽ മറ്റ് സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി, ടോറജന്മാർ തങ്ങൾക്ക് നല്ല ഒരു ജീവിതം കെട്ടിപ്പടുക്കാനായല്ല ഇങ്ങനെ പണം സമ്പാദിക്കുന്നത്. മറിച്ച് സംസ്കാരച്ചടങ്ങുകൾ നടത്താനായിട്ടാണ്. ശവസംസ്‌കാരം ഗ്രാമം മുഴുവനും ഉൾപ്പെടുന്ന ദിവസങ്ങളോ ആഴ്ചയോ നീണ്ടുനിൽക്കുന്ന ചടങ്ങാണ്.ഇതിന് ആവശ്യമായ തുക കണ്ടെത്താൻ അവർക്ക് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എടുത്തെന്ന് വരാം.


മരണപ്പെട്ടയാളുടെ കുടുംബത്തിന് ചെലവുകൾക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നത് വരെ ആ മൃതദേഹം അവർ അടക്കം ചെയ്യില്ല. ഇങ്ങനെ വിപുലമായ ശവസംസ്കാര ചടങ്ങ് നടത്തി കടക്കെണിയിലായവർ അനവധിയാണ്. അടക്കം ചെയ്യാൻ പണം സ്വരൂപിക്കാൻ സ്വന്തം കല്യാണം വരെ മാറ്റിവച്ചവരും അക്കൂട്ടത്തിലുണ്ട്.

എല്ലാ വർഷവും ഓഗസ്റ്റിൽ, മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പെട്ടിയിൽ നിന്നെടുത്തു കഴുകി പുതിയ വസ്ത്രം ധരിപ്പിച്ച്, ശവശരീരത്തെ ഗ്രാമത്തിന് ചുറ്റും നടത്തിക്കുന്ന ചടങ്ങിനെ കുറിച്ച് മുൻപേ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *