മുപ്പത് വര്‍ഷമായി കത്രിക തൊടാത്ത മുടി ഇത് ഉക്രൈനിലെ റാപുണ്‍സേല്‍.

മുപ്പത് വര്‍ഷമായി മുടി മുറിച്ചിട്ടില്ല. സ്ത്രീ സൌന്ദര്യത്തിന് അടിസ്ഥാനം മുടിയാണെന്ന അമ്മയുടെ ഉപദേശം സ്വീകരിച്ചാണ് ഉക്രൈന്‍ സ്വദേശിനി അലെന ഇനി മുടി മുറിക്കേണ്ട എന്ന് തീരുമാനിച്ചത്.അലെനയുടെ ഉയരത്തേക്കാള് നീളമുണ്ട് തലമുടിക്ക്.

മുടിയുടെ സംരക്ഷണത്തിനായി അറ്റം മുറിക്കുകയല്ലാത മുപ്പതുവരഷമായി മുടിയില് കത്രിക തൊട്ടിട്ടില്ല അലെന.
ഫെയറി കഥയിലെ റാപുണ്‍സേല്‍ എന്ന കഥാപാത്രവും മുടി നീട്ടിവളര്‍ത്തിയ അതി സുന്ദരിയാണ്. കാര്‍ട്ടൂണുകളും സിനിമയും റാപുണ്‍സേലിന്‍റെ കഥയെ അടിസ്ഥാനമാക്കി ഇറങ്ങിയിട്ടുണ്ട്.കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും ഇഷ്ടകഥപാത്രമാണ് റാപുണ്‍സേല്‍.


എല്ലാ ആറ് മാസം കൂടുമ്പോഴും മുടിയുടെ അറ്റം വെട്ടിവൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്. ദിവസവും തലമുടി പരിപാലിക്കാന 40 മുതല് 60 മിനിറ്റ് വരെ ചെലവഴിക്കും. മുടിയുടെ സംരക്ഷണത്തിനായി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രമാണ് താന് ഉപയോഗിക്കുന്നതെന്നും അലെന


റാപുണ്സേലിന്റെ രൂപമുള്ളതുകൊണ്ട് തന്നെ അലെനയ്ക്ക് ആരാധകരും ഏറെയാണ്.ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ധാരാളം ഫോളോവേഴസും അലെനെയ്ക്കുണ്ട്. പുറത്തിറങ്ങിയാലതന്റെ മുടിയിലതൊടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ആളുകള് ശ്രമിക്കാറുണ്ടെന്ന് അലെന.

Leave a Reply

Your email address will not be published. Required fields are marked *