വെജിറ്റബിള്‍ നിറച്ചൊരു ഓംലറ്റ്

പാര്‍വ്വതി വര്‍ക്കല

1 ചുവപ്പ് കാപ്സികം 1 ഓറഞ്ച് കാപ്സികം 1 പച്ച കാപ്സികം 3 കുമിള് (മഷ്‌റൂം) 5 ബ്രോക്കോളി ഫ്ളോറെറ്റ്‌സ്‌ 1 തക്കാളി 1 ഉള്ളി 5 മുട്ടയുടെ വെള്ള 5 മുട്ട 1/4 ടീസ്പൂൺ കുരുമുളക് പൊടി 1 ടീസ്പൂൺ ക്രഷ്ഡ് പേപ്പർ ഫ്ളെക്സ് 1 ടീസ്പൂൺ എണ്ണ ആവശ്യത്തിന്ന് ഉപ്പ്


തയാറാക്കുന്ന വിധം:

  1. എല്ലാ പച്ചക്കറികളും ചെറിയ കഷണങ്ങളായി മുറിക്കുക. മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ പച്ചക്കറികളും കിട്ടിയില്ലെങ്കിൽ, അവൈലബിൾ ആയിട്ടുള്ള പച്ചക്കറികൾ കൂടുതൽ ചേർത്ത് നിങ്ങൾക്ക് ഇത് ഉണ്ടാക്കാം.
  2. 5 മുട്ടയുടെ വെള്ളയും, 5 മുഴുവൻ മുട്ടയും, ആവശ്യത്തിന് ഉപ്പും ചേർത്തിട്ട് നന്നായി അടിച്ച് കൊടുക്കണം.
  3. ഒരു പാൻ അടുപ്പത് വെച്ച് ചൂടാക്കണം. അതിന് ശേഷം അതില്ലേക് 1 ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കണം. അതിലേക്ക് അരിഞ്ഞ പച്ചക്കറിയും, ഉപ്പും, കുരുമുളക് പൊടിയും, ക്രഷ്ഡ് പേപ്പർ ഫ്‌ളെക്‌സും ചെറുത് നന്നായി വഴറ്റി എടുക്കുക.

വഴറ്റിയതിന് ശേഷം, തീ ഓഫ് ചെയ്യുക. ഇതാണ് ഓംലറ്റിന്റെ ഫില്ലിങ്.

  1. ഒരു പാൻ ചൂടാക്കിയിട്ട് കുക്കിങ് സ്പ്രേയോ എണ്ണയോ ബ്രഷ് ചെയ്ത് കൊടുക്കുക. അതിലേക്ക് അടിച്ച് വെച്ചിരിക്കിന്ന മുട്ടയുടെ ഒരു 1/3 കപ്പ് എടുത്തിട്ട് പാനിലേക്ക് നന്നായി സ്പ്രെഡ് ചെയ്യണം. ചെറിയ തീയിൽ ഒരു മിനിറ്റ് കുക്ക് ചെയ്തതിന്ന് ശേഷം, തിരിച്ചിട്ടിട്ട് ഒന്ന് കുക്ക് ചെയ്യണം. എന്നിട്ട് വീടും തിരിച്ചിട്ടിട്ട് അതിലേക്ക് 3 ടേബിൾസ്പൂൺ ഫില്ലിങ് വെക്കുക. മുട്ട രണ്ട് സൈഡിൽ നിന്നും മടക്കിയിട്ട് ചൂടോടെ സെർവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *