ഫഹദിന് പിറന്നാള്‍ സമ്മാനമായി വിക്രമിന്‍റെ പോസ്റ്റര്‍

ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമായ ഇന്ന ഫഹദിന്റെ പോസ്റ്ററുമായി വിക്രമിന്റെ അണിയറപ്രവര്‍ത്തകർ.
കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഫഹദിന് പുറമെ കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫഹദ് ഫാസിലിന് പുറമെ വിജയ് സേതുപതിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *