അകാല നരയ്ക്കും മുടികൊഴിച്ചിലിനും പരിഹാരം

എല്ലാവര്‍ക്കും നന്നേ ചെറുപ്പത്തില്‍ തന്നെ ഗ്രേ ഹെയര്‍ വരാറുണ്ട്. അമിതമായി ഷാമ്പു ഉപയോഗം ഗ്രേഹെയറിനും മുടികൊഴിച്ചിലിനും ഒരുകാരണം ആണ്. ഷാമ്പുവിന് വിടനല്‍കി താളി ഉപയോഗിച്ചാല്‍ അകാലനരയ്ക്കും പൊട്ടിപോകുന്നതിന് പരിഹാരമാണ്.
മുടി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും താളി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വീട്ടില്‍ തന്നെ നമുക്ക് താളി തയ്യാറാക്കിയെടുക്കാം.

തയ്യാറാക്കുന്നവിധം

ഒരു പിടി ഇഞ്ചഎടുത്ത് പാത്രത്തില്‍ ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് അത് മൂടിവെയ്ക്കുക. തണുത്തു കഴിയുമ്പോള്‍ ചെമ്പരത്തി ഇലകളും ഇട്ട് നന്നായി ഞെരടുക. തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിച്ച് കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെയ്താല്‍ മുടിക്ക് തിളക്കം ലഭിക്കുന്നതോടൊപ്പം ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഒരുപ്രവശ്യം ഉപയോഗിച്ച ഇഞ്ച കളയരുത്. അത് രണ്ടുമൂന്ന് തവണ താളിയുടെ ആവശ്യത്തിനായി ഉപയോഗിക്കാം.


ഷാമ്പു ഉപയോഗിച്ചാല്‍ കണ്ടീഷനറും സിറവും ഒക്കെ ഉപയോഗിക്കണം എന്നാല്‍ താളി ഉപയോഗിച്ചാല്‍ ഇവയൊന്നും നമ്മള്‍ ഇനി ഉപയോഗിക്കേണ്ടതില്ല


വിവരങ്ങള്‍ക്ക് കടപ്പാട് അഞ്ജലി മെഹന്തി

Leave a Reply

Your email address will not be published. Required fields are marked *