അജന്ത എല്ലോറ : വിസ്മയമാകുന്ന കരിങ്കൽ ക്ഷേത്രം
ഭാരതത്തിന്‍റെ അജന്ത എല്ലോറ ഗുഹ വിസ്മയങ്ങളുടെ മാസ്മരികലോകമാണ്. മലതുരന്ന് ക്ഷേത്രമാക്കിമാറ്റുകയെന്നത് ആധൂനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ന് നമുക്ക് നിഷ്പ്രയാസം സാധിക്കും. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സാങ്കേതികവിദ്യയുടെയും സഹായം കൂടാതെ വലിയ കരിങ്കല്ല് തുരന്ന് ക്ഷേത്രമാക്കിമാറ്റിയത് ഇന്നും ചരിത്രകാരന്മാര്‍ക്കും പുരാവസ്തുഗവേഷകരിലും അത്ഭുതം ഉളവാക്കുന്ന വസ്തുതയാണ്.
ചരിത്രകാരന്മാർ പറയുന്നത് വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിര്‍മ്മാണം നടത്തുകയെന്നായിരുന്നു.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ചരിത്രസ്മാരകമാണ് എല്ലോറ ഗുഹകൾ. രാഷ്ട്രകൂടരാണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു
അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ് ഇവിടെയുള്ള മുപ്പത്തിനാല് ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്.
ഇന്ത്യൻ ഗുഹാശില്‍പകലയുടെ ഉത്തമോദാഹരണമായി യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ കൂട്ടത്തിൽ 1983- ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കൈലാസനാഥ ക്ഷത്രമാണ് എല്ലോറ മഹത്തായ കലാവിരുതിന് മകുടോദാഹരണം
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത്.ഏതു ടെക്ക്നോളജി ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്
ഏകദേശം 400000 ടണ്‍ പാറതുരന്ന് 20 വര്‍ഷങ്ങള്‍കൊണ്ട് ക്ഷേത്രനിര്‍മ്മാണം നടത്തിയെന്നാണ് പുരാവസ്തുശാസ്ത്രജ്ഞരുടെ നിഗമനം. ആള്‍ക്കാരെ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയതെങ്കില്‍ 1000 വര്‍ഷമെങ്കിലും വേണമെന്ന് അവര്‍ കരുതുന്നു. ഏത് വിദ്യയുടെ സഹായത്താല്‍ ആണ് ക്ഷേത്രനിര്‍മ്മതി നടത്തിയെന്നത് ഇന്നും അഞ്ജാതമായ സംഗതിയാണ്. ക്ഷേത്രചുമരുകളിലെ കൊത്തുപണികളും ഒക്കെതന്നെ ഏവരിലും വിസ്മയം ഉളവാക്കുന്ന ഒന്നാണ്.
1682 ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്ഷേത്രം തകര്‍ത്തുകളായാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് 1000 ആള്‍ക്കാര്‍ മൂന്ന് വര്‍ഷം എടുത്ത് ക്ഷേത്രം നശിപ്പിക്കാന്‍ നിരന്തരം ശ്രമം നടത്തി.
എന്നാല്‍ കൊത്തുപണികള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റിയില്ലെന്നല്ലാതെ ക്ഷേത്രം നശിപ്പിക്കാന്‍ സാധിക്കാതിരുന്നത് നിര്‍മ്മാണത്തിന്‍റെ മികവിനെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് ക്ഷേത്രം നശിപ്പിക്കുകയെന്ന ഉദ്യമം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്‍കണിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്.