കെട്ടുകഥകൾ നിറഞ്ഞ “കുകുൽക്കൻ” നഗരം

മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന പുരാതന മായൻ നഗരമാണ് ചിപെൻ ഇറ്റ്‌സ. മെക്സിക്കൻ നഗരമായ കാൻകനിൽ നിന്ന് 200 കിലോമീറ്റർ മാറിയാണ് ചിപെൻ ഇറ്റ്‌സ എന്ന ഈ നഗരം സ്ഥിതിചെയ്യുന്നത്. വർഷംതോറും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. 2007 ൽ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായി ചിപെൻ ഇറ്റ്‌സയിലെ എൽ കാസ്റ്റിലോയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ൽ മാത്രം 2.1 ദശലക്ഷം സന്ദർശകരാണ് ഇവിടേക്ക് എത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മായൻ സംസ്കാരത്തിന്‍റെ ചരിത്രം കൂടി ഉള്ള ചിപെൻ ഇറ്റ്സ പുരാതന തീർത്ഥാടന കേന്ദ്രം കൂടിയായിരുന്നു.


മായൻ കാലഘട്ടത്തിൽ നിർമ്മിച്ച പിരമിഡുകളിൽ ഒന്നാണ് എൽ കാസ്റ്റിനോ. ഇതൊരു ക്ഷേത്രമാണ്. ചിപെൻ ഇറ്റ്‌സയുടെ പ്രതീകമായിട്ടാണ് ഈ ക്ഷേത്രത്തെ കാണുന്നത്. ക്ഷേത്രത്തിലെ പ്രധാന ദൈവ സങ്കല്പമാണ് കുകുൽക്കൻ. നിരവധി സ്മാരകങ്ങളും ക്ഷേത്രത്തിനുള്ളിൽ കാണുവാൻ സാധിക്കും. ടെമ്പിൾ ഓഫ് വാരിയേഴ്സ്, റോട്ടണ്ട് ഒബ്സർവേറ്ററി, ബോൾ കോർട്ട് എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. നഗരവാസികളുടെ വിശ്വാസ പ്രകാരം ഈ ദൈവസങ്കൽപ്പത്തിന് പിന്നിലൊരു കഥയുണ്ട്.


ഈ ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ പെൺകുട്ടിയുടെ സഹോദരൻ ഒരു പാമ്പായി പിറന്നെന്നും അതുകൊണ്ട് ആരും കാണാതെ ആ പെൺകുട്ടി സഹോദരനെ ഒരു ഗുഹയിൽ ഒളിപ്പിച്ചെന്നും പറയുന്നു. കുകുൽകൻ എന്നായിരുന്നു സഹോദരന്റെ പേര്. പാമ്പായി പിറന്ന തന്റെ സഹോദരനാണ് ആ പെൺകുട്ടി വിശ്വസിച്ചിരുന്നത്. അതിനാൽ എന്നും ആ പെൺക്കുട്ടി ആരും കാണാതെ തന്റെ സഹോദരന് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ കുകുല്‍ക്കന്‍ ഭീമാകാരനായ ഒരു പാമ്പായി മാറി. അതോടെ ഗുഹയിൽ താമസിക്കാൻ കഴിയാതെയായി. അങ്ങനെ കുകുല്‍ക്കന്‍ ഗുഹയിൽ നിന്ന് കടലിലേക്ക് പോയി എന്നാണ് ഐതീഹ്യം. താൻ മരിച്ചിട്ടില്ലെന്ന് കാണിക്കാൻ എല്ലാ വർഷവും ജൂലൈ മാസത്തിൽ കുകുല്‍ക്കന്‍ ഭൂകമ്പം ഉണ്ടാക്കും എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

എന്നാണ് ഇത് പണികഴിപ്പിച്ചത് എന്നതിനെ പറ്റി ആർക്കും കൃത്യമായി അറിവില്ല. എഡി 400 നും 600 നും ഇടയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു. ഏകദേശം ഈ ക്ഷേത്രത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കുകൾ. ക്ഷേത്രത്തിലേക്ക് ആർക്കും പ്രവേശനമില്ല. അതുകൊണ്ട് സഞ്ചാരികൾക്ക് പുറത്തുനിന്ന് മാത്രമേ കാണാൻ സാധിക്കൂ.

എഡി 600 കളിൽ ഇതൊരു സാമ്പത്തിക നഗരമായിരുന്നു. നഗരത്തിന്റെ രൂപകല്പന ആരെയും ആകർഷിക്കുന്ന ഒന്നാണ്. നിരവധി ക്ഷേത്രങ്ങളും പിരമിഡുകളും ഇവിടെ കാണുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *