അറിയാം ഇന്ത്യന്‍ റോസ്റ്റഡ് കിംഗിനെ കുറിച്ച്
റോസ്റ്റഡ് വീഡിയോസ് ഒരുപക്ഷെ മലയാളികള്‍ക്ക് സുപരിചിതമായത് അര്‍ജുന്‍ എന്ന അര്‍ജു യൂ ടൂബര്‍ വന്നശേഷമാണ്. ടിക്ക് ടോക്ക് യൂസേഴ്സിനെ തേച്ച് ഒട്ടിച്ചുള്ള വിമര്‍ശന വിഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് മലയാളികള്‍ നല്‍കിയത്.
ടിക്ക്ടോക്ക് യൂസേഴ്സിന്‍റെ ജീവിതസാഹചര്യത്തെയും ന്യൂനതകളെയും ഒക്കെ അര്‍ജുന്‍ കളിയാക്കുന്നതരത്തില്‍ റോസ്റ്റഡ് വിഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജുന് സപ്പോര്‍ട്ടും ചെയ്തും കളിയാക്കിയും ഒക്കെ ധാരാളം ട്രോള്‍ വിഡിയോകളും ഇറങ്ങി
അതിന് പുറകെ പിസി കുട്ടന്‍പിള്ള സ്പീക്കിംഗ് എന്ന പേരില്‍ കേരള പൊലീസും റോസ്റ്റഡ് വിഡിയോ പുറത്തിറക്കി. ടിക്ക്ടിക്കോളികളെ സദാചാരം പഠിപ്പിക്കുന്ന തരത്തിലുള്ള പൊലീസ് ഏമാന്മാരുടെ വിഡിയോയ്ക്ക് പൊങ്കാല ഇറക്കിയാണ് സോഷ്യല്‍ മീഡിയ സ്വീകരണം നല്‍കിയത്. എന്നാല്‍ ആദ്യ എപ്പിസോഡ് കൊണ്ടുതന്നെ കുട്ടന്‍ പിള്ള സ്പീക്കിംഗിന് അകാലചരമം പ്രാപിക്കേണ്ടിവന്നു. പൊലീസിന്‍റെ റോസ്റ്റഡ് വീഡിയോയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഡിജിപി പിസി കുട്ടന്‍പിള്ള സ്പീക്കിംഗ് ബാന്‍ഡ് ചെയ്തു.
പറഞ്ഞുവന്നത് ഇവയൊന്നും അല്ല റോസ്റ്റ്ഡ് വീഡിയോ എന്ന ആശയം അര്‍ജുനിലും ഉദിച്ചത് അജയ് നഗര്‍ എന്ന യൂ ട്യൂബറില്‍ നിന്നാകാം. ഇന്ത്യയില്‍ ആദ്യം റോസ്റ്റഡ് വീഡിയോസ് പരിചയപ്പെടുത്തിയത് അജയ് നഗര്‍ എന്ന ഹരിയാനക്കാരനാണ്. അജയ് നഗര്‍ ക്യാരി മിനാറ്റി എന്ന പേരില്‍ റോസ്റ്റഡ് വീഡിയോസ് ചെയത് തുടങ്ങിയപ്പോള്‍ ടിക്ക് ടോക്ക് എന്ന ആപ്പിന്‍റെ റേറ്റിംഗ് താഴ്ന്ന് ശരാശരിയില്‍ എത്തി. ടിക്ക് ടിക്ക് VS യൂട്യൂബ് എന്ന പേരില്‍ ആദ്ദേഹം ഇറക്കിയ ആ വീഡിയോസ് സൈബര്‍ ബുള്ളിംഗ് ആന്‍റ് ഹരാസ് മെന്‍റ് പ്രകാരം ഗൂഗിള്‍ റിമൂവ് ചെയ്തു.
അതിന്‍റെ റിപ്ലൈ എന്നോണം യാല്‍ഗാര്‍ എന്ന വീഡിയോ അജയ് ഇറക്കി. 87 മില്ല്യണ്‍ വ്യൂസും 10 മില്ല്യണ്‍ ലൈക്കുമാണ് ആ ഒറ്റ വിഡിയോയ്ക്ക് ഉള്ളത്.
2014 ല്‍ ഫുട്ബോള്‍ ട്രിക്ക്സ് ആന്‍റ് സ്കില്‍സ് എന്ന വിഡീയോ ചെയ്തുകൊണ്ടാണ് അജയ് നഗര്‍ സോഷ്യല്‍ മീഡിയയില്‍ ചുവടുറപ്പിക്കുന്നത്. ടിക്ക് ടോക്ക് കണ്‍ടെന്‍റ് മാത്രമാല്ല റോസ്റ്റഡ് വീഡിയോസിന് അജയ് നഗര്‍ സബ്ജറ്റാക്കിയത്.
വാര്‍ത്ത അവതരണവും ഗെയിമും ഒക്കെ തന്നെ അദ്ദേഹം കണ്‍ടെന്‍റായി സ്വീകരിച്ച് റോസ്റ്റ്ഡ് വീഡിയോ ഇറക്കിയിട്ടുണ്ട്. ഇന്ത്യയുടെ റോസ്റ്റഡ് കിംഗ് എന്നാണ് അജയ് നഗര്‍ അറിയപ്പെടുന്നത്. ഇന്ന് അദ്ദേഹത്തിന് 21.6 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സും, 1.41 ബില്ല്യണ്‍ വ്യൂവേഴ്സും ആണ് ഉള്ളത്.