” അല്‍ കറാമ ” എന്ന പുതുചിത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്നു…

.
“അല്‍ കറാമ”എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ” അല്‍ കറാമ “എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ മഞ്ജുവാര്യർ , ആസിഫ് അലി , ഉണ്ണി മുകുന്ദൻ , അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ ഫേയ്സ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “അല്‍ കറാമ ” എന്ന ചിത്രം വണ്‍ വേള്‍ഡ് എന്‍റെര്‍ടൈയ്ന്‍റ്മെന്‍റിന്‍റെ ബാനറില്‍ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു. ഡിസംബര്‍ ആദ്യവാരം ദുബായ്, റാസര്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.


എഡിറ്റര്‍-അയൂബ് ഖാന്‍. ബി കെ ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നു.
മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.
എക്സക്യൂട്ടീവ് പ്രോഡ്യൂസര്‍-റാഫി എം പി,
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജാവേദ് ചെമ്പ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ കാര്യാട്ടുകര,അസ്സോസിയേറ്റ് ഡയറക്ട്ടേഴ്സ്- അബിന്‍ ജേക്കബ്, രവി വാസുദേവ്, ആര്‍ട്ട്- ആഷിക്ക് എസ്,കോസ്റ്റ്യൂം- നീതു നിധി,മേക്കപ്പ്- ലിബിന്‍ മോഹന്‍,സ്റ്റില്‍സ്- സിബി ചേരന്‍,ഡിസൈന്‍- അനീഷ് സിറോ ക്ലോക്ക്, പി. ആർ ഒ എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *