ആദിത്യൻ പൂജ ചെയുന്ന ക്ഷേത്രം…
തമിഴ്നാട് തഞ്ചാവൂരിൽ കാവേരി നദിയോട് ചേർന്നു തിട്ടെ ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ശിവക്ഷേത്രമാണ് വശിഷ്ട്ടേശ്വർ ക്ഷേത്രം. എ ഡി 12 നൂറ്റാണ്ടിൽ ചോളന്മാർ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ വർഷത്തിൽ 3തവണ സൂര്യൻ ശിവനു പൂജ ചെയ്യാൻ എത്താറുണ്ടെന്നാണ് വിശ്വാസം.
മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ഒരു തുള്ളിവെള്ളം വീതം അഭിഷേകമായി വിഗ്രഹത്തിൽ ഒഴുകി എത്തുന്നു. ശിവലിംഗത്തിനു മുകളിലായി കാണപ്പെടുന്ന ചെറിയൊരു ധ്വാരത്തിലൂടെ ഒരു തുള്ളി വെള്ളം കൃത്യമായി ഒഴുകി എത്തുന്നത് വിശ്വാസികൾക്കു എന്നും അത്ഭുതം നിറഞ്ഞ കാഴ്ചയാണ്.
ശിവലിംഗത്തിനു മുകളിലായി സൂര്യകാന്തക്കല്ലും ചന്ദ്രകാന്തകല്ലും സ്ഥാപിച്ചിട്ടുണ്ടെന്നും ഈർപ്പം വലിച്ചെടുത്തു കൃത്യം ഒരുതുള്ളി വെള്ളം ആക്കി മാറ്റി അങ്ങനെ ആണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നുമാണ് നാട്ടുകാരുടെ വിശ്വാസം.തേവാര സ്തുതികളിൽ പ്രകീർത്തിക്കുന്ന വസിഷ്ട്ടേശ്വർ ക്ഷേത്രം, വ്യാഴ ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ ക്ഷേത്രം കൂടിയാണ്.
സ്വയംഭൂതേശ്വരനും ഉലകനായകിയും ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. സ്വയംഭൂലിംഗത്തെ വസിഷ്ഠൻ ആരാധിച്ചിരുന്നതിനാൽ ആണി വസിഷ്ട്ടേശ്വർ എന്ന പേര് വന്നത് . ആവണി മാസത്തിലും, പൈങ്കുനി മാസത്തിലും സൂര്യഭഗവാൻ നേരിട്ടെത്തി പൂജ ചെയുന്നു എന്നാണ് വിശ്വാസം.
മീര നിരീഷ്