ആന്തരിക സംഘര്‍ഷത്തിന്‍റെ കഥ പറയുന്ന ‘റഷ്യ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ഉറങ്ങാത്തവരുടെ കഥയുമായി റഷ്യ… നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച “റഷ്യ” ചിത്രീകരണം പൂര്‍ത്തിയായി.

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്നു. കുലു മിന ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പൂര്‍ത്തിയായി.


ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. സെക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് റഷ്യ. ഒരാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട് പോയാല്‍ അയാളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധാകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ പറഞ്ഞു. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ സംഘര്‍ഷം പറയുന്നതിനോടൊപ്പം അതിന്‍റെ ശാസ്ത്രീയവശങ്ങള്‍ കൂടി ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടല്‍. അതിലേക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്ക്കരിക്കാത്ത പ്രമേയമാണ് റഷ്യ ചര്‍ച്ച ചെയ്യുന്നത്. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. കൊച്ചി, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.


അഭിനേതാക്കള്‍- രൂപേഷ് പീതാംബരന്‍ (ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കന്‍ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്). ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്‍റോ തോമസ് തളിയത്ത,് ശരത്ത് ചിറവേലിക്കല്‍, ഗാഡ്വിന്‍ മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

ക്യാമറ – സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഒടയഞ്ചാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം – ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ് – അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട് – ജയന്‍ കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – നിധീഷ് ഇരിട്ട്, സ്റ്റില്‍ – അഭിന്ദ് കോപ്പാളം. പി ആര്‍ ഒ – പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് – പി ആര്‍ സുമേരന്‍ 9446190254

Leave a Reply

Your email address will not be published. Required fields are marked *