ആറന്മുളക്കണ്ണാടി

ആറന്മുളകണ്ണാടി കേരളത്തിന്‍റെ പൈതൃകത്തെ ലോകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിപിടിക്കുന്ന ഒന്ന്. ആറന്മുളകണ്ണാടിയുടെ സൃഷ്ടിക്ക് പിന്നില്‍ വായ്ത്താരിയായി പ്രചരിച്ചിരുന്ന രസകരമായ ഐതീഹ്യങ്ങള്‍ ഉണ്ട്

ആറന്മുളയിലെ ഒരു തമിഴ് കമ്മാളകുടുംബം യാദൃച്ഛികമായി മനസ്സിലാക്കിയ തൊഴിൽ രഹസ്യത്തെ ആസ്പദമാക്കി വികാസം പ്രാപിച്ച കൗശലമാണ് പിൽക്കാലത്ത് ആറന്മുളക്കണ്ണാടി എന്ന പേരിൽ പ്രസിദ്ധമായിത്തീർന്ന ലോഹക്കണ്ണാടിയുടെ നിർമ്മിതി.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി.രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. ഇതിന്‍റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. പിന്‍ പ്രതലത്തിന് പകരമായി മുന്‍പ്രതലമാണ് ആറന്മുളകണ്ണാടിയില്‍ പ്രതിഫലിക്കുക.

ഐതീഹ്യം

തമിഴ്നാട്ടിൽനിന്ന് ആറന്മുള ഗ്രാമത്തിലേക്കു കുടിയേറിത്താമസിച്ച കമ്മാളക്കുടുംബത്തിലെ ഒരംഗം ആറന്മുള ക്ഷേത ത്തിലെ ശ്രീകൃഷ്ണവിഗ്രഹത്തിന്‍റെ ഒരു പ്രതിരൂപം വെള്ളാട്ടിൽ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ചുറ്റും നിന്നിരുന്ന സ്ത്രീകൾ ഭക്തിപാരവശ്യവും അത്യാകാംക്ഷ യുംകൊണ്ടു വെളുത്തീയത്തിലും വെള്ളിയിലുമുണ്ടായിരുന്ന സ്വന്തം ആഭരണങ്ങളെല്ലാം തിളച്ചുമറിഞ്ഞുകൊണ്ടിരുന്ന മൂശയിലേക്ക് ഊരിയെറിഞ്ഞു; മിനുക്കുപണി കഴിഞ്ഞപ്പോഴാണ് അവരറിഞ്ഞത്, പ്രേക്ഷകരുടെ മുഖം പതിഫലിപ്പിക്കാൻ തക്കവണ്ണം മിനുമിനുത്ത ഒരു ലോഹക്കണ്ണാടിയാണ് തങ്ങൾക്കു കിട്ടിയതെന്ന്! ആറന്മുളക്കണ്ണാടിയുടെ ഉത്ഭവത്തെക്കുറിച്ചു പ്രചാരത്തിലുള്ള ഐതിഹ്യം ഒന്ന് ഇതാണ്.

ഏകദേശം ശതാബ്ദങ്ങൾക്കു മുൻപ് ആറന്മുളക്ഷേത്രത്തിന്‍റെ നിർമ്മാണ പ്രക്രിയകൾക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കാര്യങ്ങൾക്കും വേണ്ടിയുള്ള പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ എന്ന സ്ഥലത്തുനിന്നും ഏതാനും വിശ്വകർമ കുടുംബങ്ങളെ ആറന്മുളയിൽ വിളിച്ചുവരുത്തി താമസസൗകര്യം അടക്കം എല്ലാ ആനുകൂല്യവും അവർക്കു നൽകി. കാലക്രമേണ ജോലിയിൽ അലസരായി തീർന്ന ഇവരിൽ രാജാവിനു നീരസം തോന്നുകയും , അവർക്കു നൽകിപ്പോന്നിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുകയും ചെയ്തു.

രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു കിരീടം നിർമ്മിച്ച് അദ്ദേഹത്തിന്‌ നൽകുവാൻ അവർ തീരുമാനിച്ചു. കിരീടത്തിന്‍റെ അവസാന മിനുക്കു പണികൾ നടത്തുമ്പോൾ അതിന്‌ പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താല്‍ കണ്ണാടി നിർമ്മാണത്തിനുള്ള ലോഹകൂട്ടിന്‍റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്‍റെ പ്രത്യേക നിർദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്‌ ഉപഹാരമായി കണ്ണാടി നിർമ്മിച്ചു നൽകി. ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്.

നിര്‍മ്മാണ രീതി

ചെമ്പും വെളുത്തീയവും 10:5.5 എന്ന അനുപാതത്തിൽ കലർത്തി 6 ഇഞ്ച് x 6 ഇഞ്ച് എന്ന അളവിൽ അരയിഞ്ചു കനത്തോടുകൂടി അണ്ഡാകാരത്തിൽ വാർത്തെടുത്ത ഈ ലോഹക്കണ്ണാടിക്കു വാലു പോലുള്ള ഒരു കൈപ്പിടിയും കാണും. ആറന്മുള ക്കണ്ണാടി നോക്കിനില്ക്കുന്ന ഒരു ദിവ്യസ്ത്രീയെ പത്മനാഭസ്വാമിക്ഷേത ത്തിലുള്ള 18ാം നൂറ്റാണ്ടിലെ ചുമർചിത്രത്തിൽ കാണാം. ആറന്മുളക്ക ണ്ണാടിയുടെ നിർമ്മാണരഹസ്യം ഏറെക്കാലത്തേക്ക് സ്വന്തം കുടുംബത്തിലെ അനന്തരതലമുറകൾക്കു മാത്രം പകർന്നു നല്‍കാന്‍ ശ്രദ്ധിച്ചിരുന്ന കമ്മാളന്മാരുടെ കുത്തകയായിരുന്നു. എന്നാൽ ഇന്നതിൽ രഹസ്യമൊന്നുമില്ല. തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ അത് ഏറ്റവും തൃപ്തികരമായിത്തന്നെ നിർമ്മിക്കുകയുണ്ടായി. ലോഹക്കണ്ണാടി നിർമ്മാണത്തിൽ പരിശീലനം നല്കുന്ന കേന്ദ്രം സർക്കാരിന്‍റെ മേൽനോട്ടത്തിൽ ആറമുളയിൽ നടന്നുവരുന്നുമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് എ. ശ്രീധരമേനോന്‍

Leave a Reply

Your email address will not be published. Required fields are marked *