ആ ചിരി ഇനി ഓര്‍മ്മ
നാടകവേദിയില്‍ നിന്നും മലയാളസിനിമയിലേക്ക് കടന്നുവന്ന ഒട്ടനവധി പേരുണ്ട്. അക്കൂട്ടത്തില്‍ മറക്കാനാവാത്തൊരു പേരാണ് ശശി കലിംഗ എന്ന വി. ചന്ദ്രകുമാര്‍. സിനിമയുടെ താരപ്പരിവേഷങ്ങളോ ജാഡയോ ഇല്ലാത്ത ഒരു സാധാരണക്കാരന്‍. പല്ലില്ലാത്ത ചിരിയുമായി ഹാസ്യരംഗങ്ങളിലൂടെ ഇദ്ദേഹം ജനങ്ങളുടെ പ്രിയപ്പെട്ടവനായി. സീരിയസ് വേഷങ്ങളും തനിക്കിണങ്ങുമെന്ന് വൈകാതെ തെളിയിച്ചു.
തകരച്ചെണ്ട എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ സിനിമാരംഗത്തേക്കെത്തുന്നത്. എന്നാല്‍ എന്തുകൊണ്ടോ പിന്നീട് സിനിമയില്‍ തുടര്‍ച്ചയുണ്ടായില്ല. ഇതിനിടെ ഏഷ്യാനെറ്റ് ചാനലിലെ മുന്‍ഷി പരിപാടിയില്‍ പണ്ഡിറ്റിന്റെ വേഷത്തിലെത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിലൂടെയാണ് അദ്ദേഹത്തിന്റെ രണ്ടാം വരവ്. ഈ സിനിമയുടെ സെറ്റില്‍ വച്ച് വി. ചന്ദ്രകുമാര്‍ എന്ന ആ നാടകനടന് കലിംഗ ശശി എന്ന പേരിട്ടതും സംവിധായകന്‍ രഞ്ജിത്തായിരുന്നു. തുടര്‍ന്ന് ചുരുങ്ങിയ കാലയളവിനുളളില്‍ നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പ്രാഞ്ചിയേട്ടനിലെ അയ്യപ്പനിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു. അപ്പോഴേക്കും മലയാളസിനിമയിലെ അറിയപ്പെടുന്ന അഭിനേതാക്കളിലൊരാളായി മാറിക്കഴിഞ്ഞിരുന്നു അദ്ദേഹം