‘ ഇതായിരിക്കണമെടാ അമ്മ ഇതാവണം അമ്മ’ അമ്മയെ ട്രോളി ഷമ്മി തിലകന്‍
അമ്മക്കോഴി പരുന്തില്‍ നിന്ന് രക്ഷിക്കുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്ത് ഷമ്മി തിലകന്‍. പരോക്ഷമായി അമ്മഭാരവാഹികള്‍ക്കെതിരെ വിമര്‍ശനം നടത്തിയിക്കുകയാണ് അദ്ദേഹം. ‘ഇതായിരിക്കണമെടാ അമ്മ ഇതാവണമെടാ അമ്മ’ എന്ന അടികുറുപ്പോടെയാണ് ഷമ്മി തിലകന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുന്‍പും ഷമ്മി തിലകന്‍ അമ്മഭാരവാഹികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു
. ‘വേട്ടക്കാര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുമ്പോള്‍ ഇരകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. അവര്‍ക്ക് ആര്‍ക്കും സംഘടനയോട് എതിര്‍പ്പില്ല മറിച്ച് അതിന്‍റെ തലപ്പത്ത് ഇരിക്കുന്ന ചില ഭാരവാഹികളോടാണ് എതിര്‍പ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വീഡിയോ എന്തായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 3.5k ഷെയറും 7.5k ലൈക്കും വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.