അമ്മയുടെ മൃതദേഹം നാല് കിലോമീറ്റർ ചുവന്ന് പെൺമക്കൾ

ഒഡീഷയിലെ പൂരിയിലാണ് സംഭവം. മംഗളഘട്ടിലെ നിവാസിയായ എൺപതുകാരി ജാതി നായക് ഞായറാഴ്ചയാണ് മരിച്ചത്. അവർക്ക് രണ്ട് ആൺമക്കളും നാല് പെൺമക്കളുമാണ് ഉള്ളത്. മക്കൾ എല്ലാവരും വേറെയാണ് താമസം.ഒടുവിൽ ജാതി നായക് മരിച്ചപ്പോൾ അയൽവാസികൾ ആൺമക്കളെ അവരുടെ മരണ വിവരം അറിയിച്ചു. എന്നാൽ അവരിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

അമ്മയെ അവസാനമായി കാണാൻ പോലും ആൺമക്കൾ എത്തിയില്ലെന്ന് അയൽവാസികൾ പറയുന്നു. ഇതോടെ സംസ്കാര ചടങ്ങുകൾ നടത്താൻ ആരുമില്ലാതായി. അങ്ങനെ നാല് പെൺമക്കൾ മരണവിവരം അറിഞ്ഞ് അവിടെ എത്തി അമ്മയെ സംസ്കരിക്കാൻ തീരുമാനിച്ചു. നാട്ടുകാരുടെ സഹായത്തോടെ അമ്മയെ കിടത്താൻ ഒരു ശവമഞ്ചം അവർ തയാറാക്കി. തുടർന്ന് അമ്മയുടെ ശരീരം തോളിലേറ്റി നാല് കിലോമീറ്റർ നടന്ന് ശ്മശാന സ്ഥലത്ത് എത്തി അന്ത്യകർമങ്ങൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *