ഇരുളില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രം; ചിത്രത്തിന്‍റെ കൂടുതല്‍ വിശേഷങ്ങറിയാം
ഫഹദ് ഫാസില്‍ നായകനായെത്തുന്ന ‘ഇരുളി’ല്‍ മുന്ന് കഥാപാത്രങ്ങള്‍ മാത്രം. സംവിധായകന്‍ നസീഫ് യൂസുഫ് ഇസുദ്ദിന്‍ തന്നെയാണ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പുറത്തുവിട്ടത്. ഫഹദ് ഫാസിലിന് പുറമെ സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
ഫഹദ്-സൗബിന്‍ കൂട്ടുകെട്ടിന് ഒരു പ്രത്യേക കെമസട്രി ഉണ്ട്. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് ഉണ്ടായതാണെന്നും അതുകൊണ്ട് തന്‍റെ ജോലി എളുപ്പമാക്കിയെന്നും സംവിധായകന്‍ നസീഫ് യൂസുഫ് ഇസുദ്ദിന്‍.
സുശാന്ത് സിംഗ് രജ്പുത് നായകനായ ‘കായ് പോ ചെ’യിലൂടെ കടന്ന് വന്ന് എട്ട് വര്‍ഷമായി ബോളിവുഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നസീഫിന്റെ ആദ്യ മലയാളചിത്രമാണ് ഇരുള്‍. ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂയര്‍, റായീസ് എന്നീ ചിത്രങ്ങള്‍ മുതല്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയ ന്യൂട്ടന്‍, തുമ്പാട് എന്നീ ചിത്രങ്ങളിലും നസീഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ പോസ്റ്റര്‍ കഴിഞ്ഞദിവസം മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ലോകശ്രദ്ധ നേടിയ ഹൊറര്‍ ചിത്രം ‘തുമ്പാടി’ന്റെ ഭാഗമായിരുന്ന സംവിധായകനില്‍ നിന്നെത്തുന്ന ചിത്രം മലയാളത്തിന് വലിയ പ്രതീക്ഷ നല്‍കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വളരെക്കുറച്ച് താരങ്ങളെ വെച്ച് ഒരുക്കിയ ഫഹദ് ചിത്രം ‘സിയുസൂണ്‍’ ഗംഭീരവിജയമായിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം.