ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ യൂറിക്ക് ആസിഡ് കുറയ്ക്കാം

കാലിലോ കൈയ്യിലോ ഒരുവേദനവന്നാല്‍ നമ്മളില്‍ പലരും യൂറിക്ക് ആസിഡ് കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാറുണ്ട്. ആഹാരക്രമത്തില്‍ ഉണ്ടായമാറ്റമാണ് ഇത്തരത്തില്‍ യൂറിക്ക് ആസിഡ് കൂടാനുള്ള പ്രധാനകാരണമായി ആരോഗ്യവിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ എന്ന സംയുക്തത്തിന്റെ ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഉപോത്പന്നം ആണ് യൂറിക് ആസിഡ്.

നമ്മുടെ ഭക്ഷണക്രമത്തില്‍ ചില ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് കൂടി സ്ഥാനം നല്‍കിയാല്‍ യൂറിക്ക് ആസിഡ് കുറയ്ക്കാന്‍ സാധിക്കും. നന്നായി വെള്ളം കുടിക്കുന്ന ഒരുവ്യക്തിയില്‍ യൂറിക്ക് ആസിഡിന്റെ അളവ് ക്രമാതീതമയി കുറഞ്ഞിരിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് യൂറിക്ക് ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.ഒരു ദിവസം ഒരുഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് സന്ധിവാതം ചെറുക്കുന്നതിന് സഹായിക്കും. ചെറി കഴിക്കുന്നതും യൂറിക് ആസിഡിനെ ഇല്ലാതാക്കുന്നതിനും സന്ധികളില്‍ ക്രിസ്റ്റലൈസേഷനും യൂറിക് ആസിഡിന്റെ നിക്ഷേപവും തടയാനും സഹായിക്കുന്നു.

ഗ്രീന്‍ ടീ കുടിക്കുന്നതും സന്ധിവാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫിനോളും കാറ്റെച്ചിനുകളുമാണ് യൂറിക്ക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുന്നത്. കാരറ്റ്,വെള്ളരി ,ബീറ്റ്‌റൂട്ട്,ആപ്പിള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. ആപ്പിളില്‍ മാലിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷന്‍ തടയാന്‍ സഹായിക്കുന്നു. മുള്ളങ്കി കഴിക്കുന്നതും ഒരുപരിധിവരെ യൂറിക്ക ആസിഡ് കുറയ്ക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *