ഊത്തപ്പം

റെസിപി: കമല ആലുവ

ദോശമാവ് തയ്യാറാക്കുന്ന വിധം

പച്ചരി അരകപ്പ്
ഉഴുന്ന്പരിപ്പ് – അരകപ്പ്
ചെറുപയർ പരിപ്പ് – അരകപ്പ്
ചോറ് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്


പച്ചരിയും, ഉഴുന്നും, ചെറുപയർ പരിപ്പും 4 മണിക്കൂർ കുതിർത്ത ശേഷം കഴുകി ചോറും ഉപ്പും കൂട്ടി നന്നായി അരച്ച് 8 മണിക്കൂർ വെക്കുക.

മസാല തയ്യാറാക്കുന്ന വിധം


കാരറ്റ് – 1 വലുത്
സവാള – 2 ചെറുതായി അരിഞ്ഞത്
തക്കാളി – 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് – 4 വട്ടത്തിലരിഞ്ഞത്
മല്ലിയില – അരിഞ്ഞത്, ആവശ്യത്തിന്
ഉപ്പ്, കുരുമുളക് പൊടി. -ആവശ്യത്തിന്

എല്ലാം കൂടി യോജിപ്പിച്ച് വെക്കുക

തയ്യാറാക്കുന്ന വിധം:

ദോശക്കല്ല് ചൂടായാൽ, തീ കുറച്ച് എണ്ണ തടവുക. ഒന്നര സ്പൂൺ മാവ് ഒഴിച്ച് മൂടി വെക്കുക. 2 മിനുട്ട് കഴിയുമ്പോൾ മൂടി തുറന്ന് മസാല വിതറുക. മൂടി വേവിക്കുക വെന്തുകഴിഞ്ഞാൽ ഓരോ സ്പൂൺ എണ്ണ ഒഴിച്ച് മറിച്ചിട്ട് വേവിച്ച് ചൂടോടെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *