എന്‍റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്സിബിഷനല്ലെന്ന് നടി കസ്തൂരി
തമിഴകത്തെ വിവാദ നായികയാണ് കസ്തൂരി മലയാളികള്‍ക്കും സുപരിചിതയാണ്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലും അല്ലാത്തതിലുമെല്ലാം അഭിപ്രായങ്ങള്‍ പറയുന്നതിലൂടെ തമിഴ് സിനിമാ വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമാണ് കസ്തൂരി. അഭിപ്രായങ്ങള്‍ എവിടെയും കടുപ്പിച്ച് പറയാന്‍ മടിയില്ലാത്ത നടിയുടെ സമീപകാലത്തെ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണെങ്കിലും, കസ്തൂരി തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ഒരു കാര്യവും ഇതുവരെ ആരാധകരുമായി പങ്കുവച്ചിട്ടില്ല. എന്തിനേറെ ഭര്‍ത്താവിന്റെയോ മക്കളുടെയോ ഒരു ചിത്രം പോലും പരസ്യപ്പെടുത്തിയിട്ടില്ല. സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ തങ്ങളുടെ സ്വകാര്യ ജീവിതം പരസ്യമാക്കാത്തതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് പിന്നെ കസ്തൂരിയില്‍ നിന്നും ലഭിച്ചത്. ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്പോള്‍ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ. എന്റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്സിബിഷനല്ല.