ഐ പി എൽ: മുംബൈ വീണ്ടും വിജയവഴിയിൽ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ 70(45). അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) ആളിക്കത്തി.

രണ്ടാമത് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 44 റൺസ് എടുത്ത പുരാനാണ് ടോപ് സ്കോറർ. ബുംറ, രാഹുൽ ചഹാർ, പാറ്റിൻസൺ എന്നിവർ മുംബൈയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി.

Leave a Reply

Your email address will not be published. Required fields are marked *