ഐ. വി. ശശി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടി അന്നബെന്‍

പ്രശസ്ത സംവിധായകനായ ഐ.വി. ശശിയുടെ സ്മരണാർഥം ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്ക്കാരിക സംഘടന സംഘടിപ്പിച്ച പ്രഥമഐ. വി. ശശി ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. ഷോർട്ട് ഫിലിം ജനറൽ, ക്യാമ്പസ്, പ്രവാസി വിഭാഗങ്ങളുടെയും, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൻ്റെയും വിജയികളെ സംഘടനയുടെ യൂടൂബ് ചാനലിലൂടെയാണ് പ്രഖ്യാപിച്ചത്.


2019 ൽ റിലീസ് ചെയ്ത മെയിന്‍ സ്ട്രീം ഫീച്ചര്‍ ഫിലിമില്‍ നിന്നും നിന്ന് മികച്ച നവാഗത സംവിധായകനെയും
മികച്ച രണ്ടാമത്തെ നവാഗത സംവിധാകനെയുമാണ് ജൂറി ഈ അവാർഡിനായി തിരഞ്ഞെടുത്തത്.

സംവിധാനം ഒഴികെയുള്ള ഇതര ചലച്ചിത്ര തലങ്ങളിൽ മികവേറിയ പ്രകടനം കാഴ്ച്ച വെച്ച നവാഗത പ്രതിഭയെ കൂടി അവാർഡിന് പരിഗണിക്കണമെന്ന ജൂറിയുടെ പ്രത്യേക പരാമർശം പരിഗണിച്ച് ഇത്തവണ ഈ വിഭാഗത്തിലേക്ക് പരിഗണിച്ചത് മികച്ച പുതുമുഖ നടിയെയാണ്.


തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് വിബികെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
വിധി പ്രഖ്യാപനം നടത്തിയത് സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ ചലച്ചിത്ര നടി മഞ്ജു വാര്യർ തുടങ്ങിയവര്‍ ആണ്.
2019-ലെ മികച്ച നവാഗത സംവിധായകനുള്ള ഐ.വി.ശശി ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹനായത് ഹെലൻ എന്ന ചിത്രത്തിന്‍റെ സംവിധാന മികവിന് മാത്തുക്കുട്ടി സേവ്യറാണ്.
മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരം ” ഉയരെ ” എന്ന ചിത്രത്തിന്‍റെ സംവിധായകൻ മനു അശോകിനാണ് ലഭിച്ചത്.


മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായത് ഹെലൻ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രകളിലെ മികച്ച പ്രകടനത്തിന് അന്നാ ബെൻ ആണ്.


.മ്യൂസിക്ക് ആൽബം വിഭാഗത്തിൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്ക്കാരം “ഓണമാണ്” എന്ന ഗാനം എഴുതിയ കവിപ്രസാദ് ഗോപിനാഥിന് ലഭിച്ചു. ബെസ്റ്റ് മ്യൂസിക്ക് ഡയറക്ടർക്കുള്ള അവാർഡ് റിത്വ എന്ന ആൽബത്തിന്‍റെ മ്യൂസിക്ക് ഡയറക്ടർ സുദീപ് പാലനാട് കരസ്ഥമാക്കി. ഏറ്റവും നല്ല ആൽബം ഡയറക്ടർക്കുളള പുരസ്ക്കാരം സംവിധായകൻ ചന്ദ്രേട്ടായനം എന്ന ആൽബത്തിന്‍റെ ഡയറക്ടർ ആദിത്യ ചന്ദ്രശേഖരനാണ് ലഭിച്ചത്. കാപ്പിച്ചാൻ നിർമ്മിച്ച ഓണമാണ് എന്ന ഗാനം ഏറ്റവും നല്ല ആൽബത്തിനുള്ള അവാർഡ് കരസ്ഥമാക്കി.


ക്യാമ്പസ് വിഭാഗത്തിൽ മികച്ച സംവിധായകനായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സിലെ ഷജിൻ സാം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമ്പസ് ഷോർട്ട് ഫിലിമായി കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഭ്രമണം തെരഞ്ഞെടുക്കപ്പെട്ടു.


പ്രവാസി വിഭാഗത്തിലെ മികച്ച ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ദൗഫൽ അന്തിക്കാട് നിർമ്മിച്ച കടലാഴം എന്ന ചിത്രത്തിനാണ്. മികച്ച പ്രവാസി ഷോർട്ട് ഫിലിം സംവിധായകനായി ജാൻവി എന്ന ഷോർട്ട് ഫിലിമിന്‍റെ സംവിധായകൻ രഞ്ജീഷ് മുണ്ടയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു.


ജനറൽ വിഭാഗത്തിൽ അതിര് എന്ന ഷോർട്ട് ഫിലിമിൽ നല്ല പ്രകടനം കാഴ്ച്ചവച്ച നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. . മികച്ച നടിയായി മഹാരാഷ്ട്രയിൽ നിന്നുള്ള RJP ഫിലിംസ് നിർമ്മിച്ച Sorry for Your Loss എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി തെരഞ്ഞെടുക്കപ്പെട്ടു.


ഐ.വി.ശശിയുടെ ശിഷ്യന്മാരായ ജോമോൻ, പത്മകുമാർ, ഷാജൂൺ കാര്യാൽ എന്നിവരാണ് ഐ.വി. ശശി ചലച്ചിത്ര പുരസ്ക്കാരത്തിന്‍റെ ഷോർട്ട് ഫിലിം , മ്യൂസിക്കൽ ആൽബം പുരസ്ക്കാരങ്ങളുടെയും രക്ഷാധികാരികൾ.

കോവിഡിന് ശേഷം എറണാകുളത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പുരസ്ക്കാര ദാനം നിർവ്വഹിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *