ഒരു യോഗ ദിനം കൂടി കടന്നുവരുമ്പോൾ

ഇന്ന് ജൂൺ 21..അന്താരാഷ്ട്ര യോഗ ദിനം.ലോകരാജ്യങ്ങൾക്ക് ഭാരതത്തിന്റെ സമ്മാനമാണ് യോഗ.മാനസ്സികവും,ശാരീരികവും,ആത്മീയവുമായ സൗഖ്യത്തിനായി പൗരാണിക ഭാരതം പകർന്നു നൽകിയ യോഗ ഇന്ന് ലോകത്തിന് തന്നെ മുതൽക്കൂട്ടാണ്.

യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന ആശയം ഐക്കരാഷ്ട്രസഭയിൽ മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി യാണ്. രണ്ടായിരത്തി പതിനാല് സെപ്റ്റംബർ ഇരുപത്തി ഏഴിന് ഐക്കരാഷ്ട്ര സഭയുടെ അറുപത്തിഒൻപതാം സമ്മേളനത്തിൽ.നരേന്ദ്രമോദിയുടെ ആശയം 2014 ഡിസംബർ പതിനൊന്നിന്ന് ഐക്കാരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി റെക്കോർഡ് ഭൂരിപക്ഷത്തോടെ പാസാക്കി. നൂറ്റി തൊണ്ണൂറ്റി മൂന്നിൽ നൂറ്റി എഴുപത്തി ഏഴ് രാജ്യങ്ങളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ അങ്ങനെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കപ്പെട്ടു.

വായൂ സഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ തുറസായ സ്ഥലമാണ് യോഗയ്ക്ക് ഉത്തമം. യോഗചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം. മാനസിക പിരിമുറുക്കങ്ങളെയും ജീവിതശൈലി രോഗങ്ങളെയും ഒരു പരിധിവരെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്താൻ യോഗാസനത്തിനാവും. യോഗ ജീവിതത്തിന്റെ ഭാഗമാക്കിയാൽ മരുന്നുകളെ ഒരുപരിധിവരെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താനുമാവും.

പുലരിയിൽ ഒരു നിശ്ചിത സമയം യോഗ ചെയ്യാൻ ഉത്തമമാണ്. വൈകുന്നേരം ചെയ്യുന്നവരുമുണ്ട്. യോഗ എന്ന സംസ്‌കൃത വാക്കിന് ” ചേർച്ച” എന്നാണർത്ഥം.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ യോഗദിനത്തിൽ കുടുംബത്തോടൊപ്പം വീട്ടിൽ ഇരുന്ന് സാമൂഹിക അകലം പാലിച്ച് യോഗ ചെയ്യാനാണ് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ജി.കണ്ണനുണ്ണി.

Leave a Reply

Your email address will not be published. Required fields are marked *