ഓണക്കാലം കരുതലോടെ


ഓണക്കാലത്ത് കടകളിൽ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കൂടുതലായി എത്താൻ സാധ്യത ഉള്ളതിനാൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ ഗർഭിണികളും പ്രായമായവരും കുട്ടികളും ഷോപ്പിംഗിനു പോകരുതെന്ന് മെ‍ഡിക്കല്‍ വിദഗ്ദ (ആരോഗ്യം) എല്‍.അനിതകുമാരി പറഞ്ഞു.

ഒരാൾ മാത്രം വീടിനുപുറത്തുപോകാൻ ശ്രദ്ധിക്കുക

പുറത്തുനിന്നും കൊണ്ടുവരുന്ന പായ്ക്കറ്റുകൾ, കവറുകൾ, ഷോപ്പിംഗ് ബാഗുകൾ എന്നിവ നേരിട്ടു കുട്ടികളെയോ, പ്രായമായവരെയോ ഏൽപ്പിക്കരുത്. സുരക്ഷിതമാണെന്നുറപ്പാക്കിയതിനു ശേഷം ഉപയോഗിക്കാനെടുക്കുക.

വീട്ടില്‍ കിടപ്പുരോഗികള്‍ ഉണ്ടെങ്കില്‍ അവരെ പരിചരിക്കുന്നവര്‍ മാസ്ക് ധരിക്കണം.

നിലവില്‍കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടക്കംകൂടാതെ കൃത്യസമയത്ത് കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

പോഷക സമൃദ്ധമായ ആഹാരം നല്‍കുന്നതിന് ശ്രദ്ധിക്കുക.

പരിചരിക്കുന്നവര്‍ വീടിനു പുറത്തു പോകാതെയിരിക്കാന്‍ ശ്രദ്ധിക്കുക.

എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളോ പനിയോ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം.

വീട്ടിലെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന പനി, ജലദോഷം എന്നിവ ഒരിക്കലും നിസ്സാരമായി കാണരുത്. സ്വയം ചികിത്സിക്കാതെ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക.

അവര്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും പ്രത്യേകം കഴുകി ഉപയോഗിക്കുക.

വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക. ചിലപ്പോള്‍ അവരില്‍ നിന്നാകാം രോഗബാധ ഉണ്ടാവുക.

വീടിനകത്തുംസാമൂഹികഅകലം പാലിക്കാന്‍ ശ്രദ്ധിക്കുക.

വീടിനു പുറത്തു പോയിവരുന്നവര്‍ വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിനു ശേഷം മാത്രം വീട്ടുകാരോട് ഇടപഴകുവാന്‍ ശ്രദ്ധിക്കുക.

പുറത്തു പോകുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കുക.

കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *