ഓണ്‍ലൈന്‍ ക്ലാസ്സും ഒരുകൂട്ടം പരാതികളും
കൊറോണ കാലത്തെ പ്രതിരോഗിക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി കഴിഞ്ഞു. പ്രായോഗിക പരിമിതികൾ ഏറെ ഉണ്ടെങ്കിലും സി ബി എ സി സ്കൂളുകളിൽ ക്ലാസുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മാതാപിതാക്കളും ടീച്ചർമാരും ഒരുപോലെ നെട്ടോട്ടമോടുന്ന കാലമായി മാറിയിരിക്കുന്നു ഓൺലൈൻ പഠനക്കാലം. കുട്ടികളെ പിടിച്ചിരുത്തുന്ന വിഷമം അമ്മമാർ പങ്കുവെക്കുമ്പോൾ ഓൺലൈൻ ക്ലാസ്സ് സ്‌ക്രീനിൽ നിന്നും ഒളിച്ചോടുന്ന വിരുതന്മാർക്ക് പിറകെയാണ് ടീച്ചർമാർ.
എന്നാൽ പഠിപ്പിക്കുന്നതിന്‍റെ പകുതി ഭാരവും രക്ഷിതാക്കൾക്കാനെന്ന പരാതിയും ഉണ്ട്. ജോലിയും മക്കളുടെ ഓൺലൈൻ പഠനവും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവർ അയല്‍ക്കത്തെ വീട്ടുകാരെയാണ് ആശ്രയിക്കുന്നത്. ക്ലാസുകൾ സ്കൂളുകളിലെ പോലെ പത്തുമിനിറ്റ് ഗ്യാപ്പിൽ വൈകുന്നേരം വരെയാണ് മിക്ക സിബിഎസ്ഇ സ്കൂളുകളിലും നടക്കുന്നത്. രണ്ടും മൂന്നും മക്കൾ ഉള്ളവർ മൊബൈൽ, ലാപ് എന്നിവയെ ആശ്രയിക്കുന്നു. പണ്ട് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു വഴക്ക് പറഞ്ഞ രക്ഷിതാക്കൾ ഇപ്പോൾ ഇവയുടെ മുന്നിൽ മക്കളെ പിടിച്ചിരുത്താനുള്ള പെടാപ്പാടിലാണ്.
ഇത്തരം പ്രായോഗിക വൈഷ്യമങ്ങളെ മറികടക്കുന്നാതിന്‍റെ ഭാഗമായി ചില സിബിഎസ്ഇ സ്കൂളിൽ വാട്സ്ആപ്പ് ആപ്പ് ക്ലാസുകൾ ആണ് നടക്കുന്നത്. ഓരോ ദിവസത്തെയും ടൈം ടേബിൾ അനുസരിച്ച് ക്ലാസുകൾ വീഡിയോ ആക്കി അതാത് ക്ലാസ്സ് അടിസ്ഥാനത്തിൽ ഡിവിഷൻ തലത്തിലുള്ള ഗ്രൂപ്പിൽ സെന്‍റ് ചെയ്യും. രക്ഷിതാക്കൾ സമയം അനുസരിച്ച് അന്നേ ദിവസമുള്ള ക്ലാസുകൾ പഠിപ്പിച്ചാൽ മതി. കുട്ടികളുടെ പഠനം വിലയിരുത്തുന്നത്തിനായി ഏതെകിലും ഒരു സമയത്ത് ടീച്ചർമാർ വീഡിയോ കാൾ ചെയ്ത് ചോദ്യം ചോദിക്കും. ഈ സമയത്തിനുള്ളിൽ മക്കളെ പഠിപ്പിച്ചു തീർക്കണമെന്നും വീഡിയോ ചോദ്യവേളയിൽ പങ്കെടുക്കനാമെന്നും മാത്രം. പൊതുവെ സ്വീകാര്യമായ ഒരു നിലപാടാണിത്.
എന്നാൽ ഇത്തരം ക്ലാസ്സുകളായി ചുരുങ്ങുമ്പോഴും സ്കൂൾ ഫീസിൽ യാതൊരു ഇളവും പ്രതീക്ഷിക്കണ്ട. ചിലയിടത്ത് ഫീസ് കൂടുതലാണെന്ന പരാതിയും ഉണ്ട്. ടീച്ചർമാരുടെ ശമ്പളം, സ്കൂൾ നടത്തിപ്പ് എന്നിങ്ങനെ മാനേജ്‍മെന്‍റ് എണ്ണിപെറുക്കുമ്പോൾ ശമ്പള കുറവ്, പഠിപ്പിക്കുന്നതിന്‍റെ ഭാരക്കൂടുതൽ, അധിക ചിലവായ നെറ്റ് റീചാർജ് എന്നിങ്ങനെ ബഡ്ജറ്റ് തകിടം മറിയുന്നു എന്ന് രക്ഷിതാക്കളും പരാതി പെടുന്നു.
ഒക്ടോബർ മാസത്തിൽ കൊറോണ ഗുരുതരമായി കൂടുമെന്ന മുന്നറിയിപ്പ് വന്ന സ്ഥിതിക്ക്, സ്കൂൾ തുറക്കുന്നത് അപകടമാണ്. അത്തരം ചർച്ചകൾ പോലും സർക്കാർ അനുവദിക്കില്ല. അതിനാൽ വിഷമതകളെ മറികടന്നു പ്രായോഗികത നടപ്പിലാക്കാൻ സ്കൂൾ മാനേജ്മെന്‍റും രക്ഷിതാക്കളും ശ്രമിക്കണം. കാരണം കൊറോണ എന്ന വ്യപക വിപത്തിനെ മറികടക്കുന്ന കാലത്തേക്കുള്ള ചുവട് വെപ്പുകളിൽ കുഞ്ഞുങ്ങൾ എല്ലാവിധത്തിലും അനുഗ്രഹിക്കപ്പെടണം