കണ്ടതും കേട്ടതും
ഞാൻ വന്നത് നിന്റെ സൗഹൃദം നേടുവാൻ ആയിരുന്നു
നീ കണ്ടതോ നിന്നെ തകർക്കാൻ വന്ന ശത്രുവായി
ഞാൻ കേട്ടത് നിന്റെ നല്ലചെയ്തികളെപ്പറ്റി
നീ പറഞ്ഞതോ ഹൃദയം മുറിയുന്ന വാക്കുകൾ
ഞാൻ കണ്ടത് നിന്റെ സത്കർമ്മങ്ങൾ
നീയോ എന്നിലെ വിരൂപാവസ്ഥ മാത്രം
ഒടുവിൽ ഞാൻ നിത്യവിശ്രമമെന്ന ആനന്ദത്തിൽ മുഴുകിയപ്പോ നീ വന്നു
വിജയിച്ച മനസ്സും കൈയിലെ റീത്തുമായി
അന്ന് ആദ്യമായി നമ്മൾ രണ്ടുപേരും ഒരുപോലെ സന്തോഷിച്ചു.
ജി-കണ്ണനുണ്ണി