കപില്‍ദേവിന്‍റെ പുതിയ ലുക്കിന് പിന്നില്‍

കപില്‍ദേവിന്‍റെ ന്യൂലുക്ക് കണ്ട് ആശ്ചര്യപ്പെട്ട് ആരാധകരോട് ഒടുവില്‍ താരം തന്നെ രഹസ്യം വെളിപ്പെടുത്തുന്നു. തലമൊട്ടയടിച്ച് നരച്ച താടിയില്‍ മാസ് ലുക്കില്‍ എത്തിയ കപിലിന്‍റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.


ന്യൂ ലുക്കിന് പിന്നില്‍ തന്‍റെ ക്രിക്കറ്റ് ഹിറോസ് ആയ വെസ്റ്റ് ഇന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്സും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമാണ് എന്നാണ് താരം പറയുന്നത്. റിച്ചാര്‍ഡ്സ് എന്‍റെ ഹിറോയാണ്. അദ്ദേഹത്തെ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ ലുക്ക് എനിക്ക് ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് തോന്നി എന്ത് കൊണ്ട് എന്‍റെ ഹിറോയെപോലെ എനിക്ക് എന്തുകൊണ്ട് ആയിക്കൂട. ധോനിയും എന്‍റെ ഹിറോയാണ്. 2011 ല്‍ ലോകകപ്പ് ക്രിക്കറ്റ് സ്വന്തമാക്കിയതിന്ശേഷം അദ്ദേഹവും മൊട്ടയടിച്ചിരുന്നു. അന്നേ ഞാന്‍ തീരുമാനിച്ചിരുന്നു അവസരം കിട്ടുമ്പോള്‍ ഞാനും ചെയ്യുമെന്ന്. ഇപ്പോള്‍ അതിന് സമയമായി ഞാന്‍ ചെയ്തു കപില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *