കറുപ്പിന്‍റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഗായികയുടെ അതിജീവനത്തിന്‍റെ കഥ; കറുത്തഭൂമിക്ക് സംഗീതം നല്‍കാന്‍ സയനോര ഫിലിപ്പ്
കറുപ്പിന്‍റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഗായികയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന, കറുത്ത ഭൂമി എന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുകയാണ് യുവഗായിക സയനോര ഫിലിപ്പ്.
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തിയ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലും സയനോര സംഗീതസംവിധാനം ചെയ്തിരുന്നു.സയനോര തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ഇത്തരം ഒരു കഥാപശ്ചാലം ആയത് കൊണ്ട് തന്നെ ഈ സിനിമ തനിക്ക് തരുന്ന ഊര്‍ജം ചെറുതല്ലെന്നും തീയേറ്ററുകള്‍ തുറക്കുന്ന ഒരു കാലം കാത്തിരിക്കുന്ന തന്നെ പോലുള്ളവര്‍ക്ക് ഈ സിനിമ പ്രതീക്ഷയുടെ കുഞ്ഞി വെളിച്ചമാണെന്നും സയനോര പറഞ്ഞു.
99കെ തീയേറ്റേഴ്‌സിന്‍റെ ബാനറില്‍ ഡയറക്റ്റര്‍ വൈശാഖ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആയില്യനാണ്. രമ്യ സര്‍വദാ ദാസാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രം കൈകാര്യം ചെയ്യുന്നത്. ഡോ സായ്ലേഷ്യയാണ് ചിത്രത്തിന്‍റെ സംഭാഷണം നിര്‍വ്വഹിക്കുന്നത്.