സലൂണില്‍ ഷേവ് ചെയ്യാനെത്തിയ കുരങ്ങന്‍; സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയ വീഡീയോ കാണാം

മൃഗങ്ങളുടെ വീഡിയോ വൈറലാകാറുണ്ട്. പ്രത്യേകിച്ച് കുരങ്ങന്‍ മാരുടെ മനുഷ്യരോട് രൂപസാദൃശ്യമുള്ള മൃഗമാണ് കുരങ്ങന്‍. അവര്‍ നമ്മള്‍ ചെയ്യുന്ന പലകാര്യങ്ങളും അനുകരിച്ച് കാണിക്കാറുണ്ട്. ഇപ്പോഴിതാ ഒരു സലൂണിൽ ഒരു കുരങ്ങൻ ട്രിം ചെയ്യുന്നതാണ് സോഷ്യവ്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഐപിഎസ് ഓഫീസർ രൂപിൻ ശർമ്മയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘സ്മാര്‍ട്ടായിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ സലൂണിലെ കസേരയില്‍ ഒരു കണ്ണാടിക്ക് മുന്നിലായി ഒരു കുരങ്ങ് ഇരിക്കുന്നത് കാണാം.

45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയില്‍, കുരങ്ങനെ ഒരു തുണികൊണ്ട് പൊതിഞ്ഞതായി കാണാം. ഹെയർഡ്രെസ്സർമാർ അവന്റെ മുഖത്തെ രോമം ചീകിയ ശേഷം ഒരു ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് ട്രിം ചെയ്യാൻ തുടങ്ങുന്നു. ചുറ്റുമുള്ള ഒരു കൂട്ടം ആളുകൾ രസകരമായ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് കാണാം. ട്രിം ചെയ്യുന്നതിനിടയിൽ കുരങ്ങൻ കാണിക്കുന്ന ക്ഷമയാണ് വീഡിയോയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഭാഗം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയത്. ഭൂരിഭാഗം പേരും രസകരമായ കമന്‍റുകളാണ് ഇട്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *