‘കളഞ്ഞ് പോയി എന്ന് കരുതിയ യുവാവിനെ കാരക്കാമുറിയിൽ വച്ച് തിരിച്ചു കിട്ടി’ ലാല്‍ ജോസിന്റെ വികാരനിര്‍ഭരമായ കുറിപ്പ്
ഗുരുനാഥന്മാരായ സാനുമാഷ് ,ജോണ്‍പോള്‍ എന്നിവരുടെ ഒരുമിച്ച് കണ്ടപ്പോള്‍ തന്റെ കളഞ്ഞുപോയെന്ന് കരുതിയ യുവത്വം തിരിച്ചുകിട്ടിയെന്ന് സംവിധായകന് ലാല്‍ജോസ്. അവരുടെ സംസാരം അടുത്ത് നിന്ന് കേട്ടപ്പോള്‍ താന്‍ ശിശുവായി തീര്‍ന്നു എന്നാണ് ലാല്‍ജോസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ജോണ്‍പോള്‍ എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ‘ഓർമ്മ വിചാരം’ എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സാനുമാഷിൽ നിന്ന് ഏറ്റുവാങ്ങിയത് ലാല്‍ ജോസ് ആണ്
ആ ചടങ്ങിനെ അനുസ്മരിച്ചാണ് അദ്ദേഹത്തിന്റെ വികാരനിര്‍ഭരമായ കുറിപ്പ്
പോസ്റ്റിന്റെ പൂര്‍ണരൂപം
കളഞ്ഞ് പോയി എന്ന് കരുതിയ ഒരു യുവാവിനെ കാരക്കാമുറിയിൽ വച്ച് തിരിച്ചു കിട്ടിയിട്ടുണ്ട്. 94 വയസ്സുളള ഗുരു സാനുമാഷ്, 70 വയസ്സ് ആഘോഷമാക്കിയിരിക്കുന്ന ജോൺപോൾ അങ്കിൾ. ഇരുവർക്കുമിടയിൽ മനസ്സുകൊണ്ട് തലകുനിച്ച് നിൽക്കേ ഞാൻ ആദ്യം യുവാവും ,പിന്നീട് അവരുടെ വർത്തമാനങ്ങൾക്ക് കാതോർത്തപ്പോൾ ഒരു ശിശുവുമായി. 👀
ജോൺപോൾ അങ്കിൾ എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം, ഓർമ്മ വിചാരം എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സാനുമാഷിൽ നിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു. കൗമാരം മുതൽ ആരാധനയോടെ കേട്ടറിഞ്ഞിരുന്ന മഹാരഥൻമാർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ , കാലമേ നന്ദി !!!🙏