കസേര
ജി.കണ്ണനുണ്ണി
എന്നെ പരിചയമില്ലാത്തവർ കുറവാണ്
എന്നെകിട്ടാൻ കടിപിടികൂടുന്നവരെ കണ്ടിട്ടുണ്ടോ?
ഞാനില്ലാത്ത ചിലരുടെ ജീവിതമോ
നെറ്റില്ലാത്ത മൊബൈൽഫോൺ പോലെ.
എനിക്ക് വേണ്ടി ആരുടെ കാലും വാരും
ചിലപ്പോൾ ആരുടെ കാലും നക്കും ചിലർ.
എന്റെ പുറത്തു ഞെളിഞ്ഞിരുന്നു കീഴ്‌വായു വിട്ടു രസിച്ച്
കൊള്ളരുതായ്‌മയ്ക്ക് കൂട്ടുനിൽക്കും ചിലർ.
എനിക്ക് ഭാരമായ ചിലരോ ഇപ്പോഴെന്നെ
വിലകുറച്ചു കണ്ട് സിംഹാസനംതേടി-
അലയുകയാണ് .