കാവൽദൈവം

പുറകിൽ നിന്നുള്ള പ്രഹരത്തിൽ
ആണി ശരീരത്തിൽ തറച്ചു കയറിയപ്പോഴും… നദിയിലെ മരംകോച്ചുന്ന തണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോടും സങ്കടമില്ല…പിറന്ന മണ്ണിനു വേണ്ടിയല്ലേ… ചതിയന്മാർക്ക് എന്ത് മാന്യത.. അവർ പതുങ്ങി നിന്ന് അക്രമിക്കും.തോക്കുണ്ടെങ്കിലും അക്രമിക്കാഞ്ഞത്..ജീവൻ നൽകിയും മാതൃരാജ്യം പറഞ്ഞ ഉടമ്പടി വാക്കുകൾക്ക് വില നൽകിയത് കൊണ്ടാണ് എന്ന് ഈ ഭീരുക്കൾക്ക് അറിയില്ലലോ.

കരയരുത് എന്നു വിചാരിച്ചിട്ടും കണ്ണുനീർ പൊഴിയുകയാണ് …എന്റെ മകൻ..അവൻ ജനിച്ചു വീണിട്ട് ഇന്നേക്ക് 10 ദിവസമല്ലേ ആയുള്ളൂ..അവന്റെ മുഖം ഒരു നോക്കു കാണാൻ.. ഒന്നെടുത്ത് ഉമ്മവയ്ക്കാൻ…

ഭാര്യയ്ക്കും അമ്മക്കുമൊപ്പം അടുത്ത മാസം മുതൽ എന്നുമുണ്ടാവും എന്നു വാക്ക്കൊടുത്തത്..പുതിയ വീടിന്റെ പാലുകാച്ചൽ നടത്താൻ ഇരുന്നത് ….ഭാരതാംബയ്ക്ക് വേണ്ടിയാണല്ലോ ഞാൻ പോകുന്നത് അതവർക്ക് മനസ്സിലാകും. ചതിയന്മാർക്ക് ഇതൊന്നും അറിയണ്ടല്ലോ…


യേശു ക്രിസ്തു ആണിയടിക്കപെട്ട് കുരിശുമരണം വരിച്ച മൂന്നാംനാൾ ലോക നന്മയ്ക്കായി ഉയിർത്തപോലെ ഞങ്ങൾക്കായി ഉയിർക്കാൻ ഞങ്ങളുടെ സഹോദരങ്ങൾ എത്തും തീർച്ച നിങ്ങളുടെ ചതിക്ക് മറുപടി നൽകാൻ….

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *