അരുത്…ഇനിയും

എനിക്കൊരു മകളുണ്ട്,
അവളെ ഞാൻ എങ്ങനെ വളർത്തണം…
ഈ ലോകം പുരുഷൻറെതു മാത്രമാണെന്നു പറഞ്ഞു വളർത്തണോ;അതോ…
എനിക്കൊരു മകനുണ്ട്, അവനെ ഞാൻ ഇങ്ങനെ പഠിപ്പിച്ചു വളർത്തണോ…
ഈ ലോകം
സ൪വ്വചരാചരങ്ങളുടെ ആണെന്ന്….
ഏവർക്കും ജീവന് തുല്യാവകാശമാണെന്ന്…അറിയണം…
എല്ലാ മാതാപിതാക്കളും…
പഠിപ്പിക്കണം മക്കളെ;
സഹജീവികൾക്കും മനസ്സും മജ്ജയും മാംസവുമുണ്ടെന്ന്… നെഞ്ചുരുകുമ്പോൾ വരുന്നത് കണ്ണീരാണെന്നു൦; മാംസം കീറുമ്പോൾ വരുന്നത് രക്തമാണെന്നും… അരുംകൊലകൾ ആവർത്തിക്കാതിരിക്കട്ടെ…

ബിന്ദു ദാസ്
പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *