മാറ്റം

ഐശ്വര്യ ജെയ്സൺ

മാറുന്നകാലചക്രത്തിന്
അനുശോചനപ്പൂക്കളാൽ
അർച്ചനചെയ്തെന്നും അർപ്പണയായി ഞാൻ
മാറുന്നതൊന്നുമ്മേ
എന്റേതെന്നാകുമോ
എന്നിൽ മാറ്റമില്ലൊരിക്കലും
ഈ നിമിഷങ്ങളിൽ
പാലാഴിതൂകുന്നുടലു കളെന്തിനോ
തേങ്ങുന്ന ഹൃദയത്തെ ചേർത്തുനിർത്താൻ
ചിരിമറയാക്കി നൽകിയ നോവുകളിലും
പൊതിയാതെ ചേർന്ന ആടയിലും
കൊടുംവേനലിലേക്കെറിഞ്ഞ ആശകളിലും
ചേർന്ന്‌ പോകുമീ
ജീവിതത്തിൽ അവിചാരമായതു
മാറ്റം മാത്രം

Leave a Reply

Your email address will not be published. Required fields are marked *