‘കുഞ്ഞന്‍ വൈറസ് തന്ന മുട്ടന്‍ പണി’ നര്‍ത്തകി ഡിപിംള്‍ ഗിരീഷിന്‍റെ അനുഭവകുറിപ്പ്

31 ദിവസം കോവിഡുമായി മല്ലടിച്ച് ജിവിതത്തിലേക്ക് തിരിച്ചുവന്ന മോഹിനിയാട്ടം നര്‍ത്തകി ഡിംപിൾ ഗിരീഷിന്‍റെ അനുഭവകുറിപ്പുകള്‍ നവമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നാം വായിച്ചു കഴിഞ്ഞതാണ്. കോവിഡിനെ അതിജീവിച്ചിട്ടും അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ വിട്ടിപോയിട്ടില്ലെന്ന് ഡിപിംള്‍ ഗിരീഷ്.

മെഡിക്കല്‍ ചെക്കപ്പിന് പോവുമ്പോഴും ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെത്തിയപ്പോൾ 6 മിനിറ്റ് ഡോക്ടർ പതിയെ നടത്തിച്ചുവെന്നും നിബുലൈലേസന്‍ ചെയ്തപ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടായി എന്നും ഡിപിള്‍ ഗിരീഷ്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയത്.

പേടിയോ ആശങ്കയോ ഒന്നും ഇപ്പോൾ മനസ്സിൽ ഇല്ല.. ഞാൻ ഓക്കേ ആണ്. രണ്ട് മാസം കൂടി മെഡിസിൻ തുടരേണ്ടി വരും. സാരമില്ല ജീവിതം എത്രയോ ബാക്കിയാണ്, എല്ലാം ശരിയാവും .ജീവിതത്തെ കൂടുതൽ ഇഷ്ടത്തോടെ അതിലേറെ പ്രണയത്തോടെ കൊണ്ടു പോവാൻ കോവിഡ് ഒരു കാരണമായി എന്നതാണ് സന്തോഷം അവര്‍ കൂട്ടിച്ചേര്‍ക്കുന്നു

എന്റെ കോവിഡ് കഥകൾ തീരുന്നില്ല…. തുടരുന്നു 😇 31 ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം തിരികെയെത്തിയ കഥകൾ ഒക്കെ ഇവിടെ…

Posted by Dimple Girish on Thursday, October 22, 2020

Leave a Reply

Your email address will not be published. Required fields are marked *