മേഘ്‌നയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍

ദുഖവും സന്തോഷവും ഇടകലര്‍ന്ന കാത്തിരിപ്പിനൊടുവില്‍ എത്തിയ മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും കുഞ്ഞ് പിറന്നുവീണപ്പോള്‍ മുതല്‍ ആരാധകരുടെ സ്വന്തമായി മാറിയിരിക്കുകയാണ് . ഗര്‍ഭിണിയായ സന്തോഷം ആസ്വദിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും വിവാഹിതായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം.

കാത്തിരിപ്പിനൊടുവിലായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയിരിക്കുകയാണ് ഇപ്പോള്‍. ബെഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മേഘ്‌ന ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞെത്തിയത്. കുഞ്ഞിനെ കൈകളിലേന്തിയുള്ള ധ്രുവയുടെ ചിത്രവും വൈറലായി മാറിയിരുന്നു.

ജൂനിയര്‍ ചിരുവിന്റെ വരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലായിരുന്നു ചിരുവിനേയും കുഞ്ഞതിഥിയേയും മേഘ്‌നയേയും ചേര്‍ത്ത് കുടുംബചിത്രങ്ങളൊരുക്കിയത്. അതീവ സന്തോഷത്തോടെ കുഞ്ഞിനെ താലോലിക്കുന്ന ചിരു, അരികില്‍ മേഘ്‌ന, ചിരിച്ച മുഖത്തോടെ കുഞ്ഞിനെ കൈയ്യിലേന്തി നില്‍ക്കുന്ന ചിരു എഡിറ്റ് ചെയ്തുള്ള ഈ ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ചിരുവുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയായിരുന്നേനെയെന്നും ആരാധകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *