കുട്ടികള്‍ക്കൊരു ടൈംപാസ്; സിഡിയില്‍ ‘മീന്‍ ‘
കുട്ടിപട്ടാളത്തിന്‍റെ കുസൃതികള്‍ അതിരു കടക്കുന്നുണ്ടോ. വീട്ടില്‍ തന്നെ അടച്ചിട്ടിരിക്കുന്നതിന്‍റെ സ്ട്രെസ്സും ഡിപ്രക്ഷനും കുട്ടികളില്‍ കുസൃതിയായാണ് പുറത്തുവരിക. ഒരു വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ പറഞ്ഞാല്‍ അത് അനുസരിക്കാന്‍ നാം മുതിര്‍ന്നവര്‍ക്കുതന്നെ ബുദ്ധിമുട്ടാണ്. ഇക്കാര്യത്തില്‍ കുട്ടികളെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ട് കാര്യമില്ല. അവരുടെ ശ്രദ്ധ ക്രീയേറ്റീവായി എന്തെങ്കിലും നിര്‍മ്മിക്കുന്നതിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്.

അവരുടെ ക്രിയേറ്റിവിറ്റിയും ചിന്താശേഷിയും വര്‍ദ്ധിപ്പിന്‍ ഇതാ ഒരുമാര്‍ഗം. സിഡിയില്‍ ഫിഷ് നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് നോക്കാം. പഴയ സിഡി വാട്ടര്‍ കളര്‍, ചാര്‍ട്ട് പേപ്പര്‍, മാര്‍ക്കര്‍ ഇല്ലെങ്കില്‍ സ്കെച്ച് പെന്‍ ആയാലും മതി. മീനിന്‍റെ വാലും ചിറകുകളും ചുണ്ട് എന്നിവ വരച്ച് ഷെയ്പ്പില്‍ വെട്ടിയെടുക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ ഔട്ട് ലൈന്‍ ബ്ലാക്ക് ആക്കി കൊടുക്കുക. കണ്ണ് വരച്ച് അതിനുള്ളില്‍ ബ്ലാക്ക് ഗ്രൌണ്ടില്‍ വൈറ്റ് ഡോട്ട് ഇട്ടുകൊടുത്താല്‍ കണ്ണ് ആയി. സിഡി നമ്മള്‍ മീനിന്‍റെ ബോഡിയായാണ് സെറ്റ് ചെയ്ത് എടുക്കുന്നത്. സിഡിയില്‍ ഗ്ലാസ് പെയിന്‍റോ സിഡി മാര്‍ക്കര്‍ കൊണ്ടോ സ്കെയില്‍സ് വരച്ചുകൊടുക്കാം. പെയിന്‍റ് ഉണങ്ങിയതിന് സിഡിയുടെ പെയിന്‍റ് ചെയ്യാത്തഭാഗത്ത് വാലും ചിറകുകളും ചുണ്ടും പശകൊണ്ട് ഒട്ടിച്ചുകൊടുക്കാം.
കടപ്പാട്: രോഷ്നി
ഫാഷന്‍ ഡിസൈനര്‍