കേരളം ഈ കരങ്ങളിൽ സുരക്ഷിതം

ലോകത്തിലെ സമ്പന്ന രാജ്യങ്ങൾ പോലും കൊറോണ എന്ന മഹാവ്യാധിക് മുന്നിൽ മുട്ട് മടക്കുമ്പോൾ ഇങ്ങു കേരളമെന്ന കൊച്ചു സംസ്ഥാനം എല്ലാവരെയും ആശ്ചര്യ പെടുത്തുകയാണ്.. കേരളം ഇന്ത്യയുടെ ഭാഗമേ അല്ല എന്ന മട്ടിൽ തഴഞ്ഞിരുന്ന ദേശിയ മാധ്യമങ്ങൾ പോലും ചോദിക്കുന്നു എന്താണ് കേരളത്തിന്റെ വിജയ രഹസ്യം ? ‘ദി നേഷൻ വാൻഡ്‌സ് ടു നോ ‘ സിമ്പിൾ .. രാപകൽ ഇല്ലാതെ പ്രവർത്തിക്കാൻ തയ്യാറുള്ള ആരോഗ്യ പ്രവർത്തകരും അവരെ മുന്നിൽ നിന്നും നയിക്കുന്ന ശൈലജ ടീച്ചറും എന്ന് പറയേണ്ടി വരും..

ഇത് ആദ്യമായല്ല കേരളം ഒരു മഹാമാരിയെ നേരിടുന്നത്.. മുൻപ് നിപ്പ കേരളത്തെ വിഴുങ്ങാൻ രണ്ടു വട്ടം എത്തിയപ്പോഴും ചിട്ട ആയ പ്രവർത്തന ശൈലിയുമായി നമ്മുടെ സ്വന്തം ‘ ടീച്ചർ അമ്മ ‘നമുക്കൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം എന്നാൽ രോഗ വിമുക്തിയുടെ കാര്യത്തിൽ ഒന്നാമതാണ് കേരളം .വിദേശത്തു നിന്നും എത്തുന്നവരെ കൃത്യമായി കണ്ടെത്താനും അവരുടെ സമ്പർക്കങ്ങൾ നിരീക്ഷിക്കാനും നമുക്കൊരു കേരള മോഡൽ തന്നെ ഉണ്ട്.

നിപ്പ പടർന്നു പിടിച്ചിരുന്ന കാലത്തു രോഗ നിര്ണയത്തിനായി പൂനാ വൈറോളജി ലാബിനെ ആശ്രയിച്ചിരുന്ന കേരളത്തിന് ഇന്ന് സ്വന്തമായി 10 ഓളം ലാബുകൾ നേടിയെടുക്കാൻ കഴിഞ്ഞു എന്നത് ടീച്ചറിന്റെ തൊപ്പിയിലെ പൊൻതൂവൽ തന്നെയാണ്.
വിദേശത്തേക്ക് ചേക്കേറിയ മലയാളി നേഴ്സുമാർ തൂവാല കൊണ്ട് മുഖം മറച്ചു കൊറോണ രോഗികളെ ചികിൽസിക്കേണ്ടി വരുമ്പോൾ വെറുതെ എങ്കിലും ആശിക്കുന്നു ശൈലജ ടീച്ചറെ പോലെ ഒരു മന്ത്രി ഉണ്ടായിരുന്നെങ്കിൽ എന്ന്.

കേരളത്തിന്റെ ചെറുത്തുനില്പിനെ ലോകം വാഴ്ത്തുമ്പോഴും ടീച്ചർ വിനയത്തോടെ പറയുന്നു വിശ്രമിക്കാൻ സമയമായില്ല, ഭയമല്ല ജാഗ്രതയാണ് ആവശ്യം..

Leave a Reply

Your email address will not be published. Required fields are marked *