കേരളസംസ്ക്കാരത്തിന്‍റെ തനിമയിലേക്ക് വെളിച്ചം വീശുന്ന വേടന്‍പാടലിനെ കുറിച്ചറിയാന്‍ ഇത് വായിക്കൂ

കൈരളിയുടെ യഥാര്‍ത്ഥ അവകാശികളായ അവര്‍ണവിഭാഗത്തെ അടിച്ചമര്‍ത്തി സവര്‍ണ്ണര്‍ ഇവിടെ മേല്‍ക്കോയ്മ നേടിയപ്പോള്‍ആ സമയത്ത് ഇവിടെ നിലനിന്നിരുന്ന പല ആചാരങ്ങളും അനുഷ്ടാനങ്ങളും വിസ്മൃതിയിലാണ്ടുപോയി.

ഓരോ ഗിരിവർഗ്ഗവിഭാഗത്തിനും അവരവരുടേതായ നാടൻ കലാരൂപ ങ്ങളും നൃത്തങ്ങളുമുണ്ട്. ഉത്സവവേളകളിലാണ് അവ പ്രദർശിപ്പിക്കാറ്, പണിയർക്കു പ്രത്യേകതരം ദൂർദേവത നൃത്തങ്ങളുണ്ട്. പ്രേതങ്ങളെ സന്തോഷിപ്പിക്കാനുള്ളതാണ് അത്. മലയാളന്മാർക്കു തീയാട്ടമുണ്ട്. മുഖംമൂടി ധരിച്ചുകൊണ്ടുള്ള ആട്ടവും പാട്ടും ചേർന്ന ഉത്സവമാണത്. ‘ഉച്ചവലി’ നരബലി യുടെ പ്രതീകമാണ്. നർത്തകൻ ദേഹക്ഷതം വരുത്തി രക്തം ചിന്തുന്നതാണ് ഒരു ഭാഗം. അടിയന്മാരുടെ നൃത്തത്തിൽ, പ്രായംചെന്നയാൾ തുടികൊട്ടുകയും മറ്റുള്ളവർ വാദ്യമേളത്തിനനുസരിച്ചു നൃത്തം വയ്ക്കുകയും ചെയ്യുന്നു. നൃത്തത്തിൽ സ്ത്രീകൾ പങ്കെടുക്കുന്നില്ല. അവർ കൂട്ടുചേർന്ന് പാട്ടുകൾ പാടുക മാത്രമേ ചെയ്യുന്നു. എല്ലാ ഗിരിവർഗ്ഗക്കാർക്കും സ്വന്തം നൃത്ത രൂപങ്ങളുണ്ട്. ആട്ടവും പാട്ടും തങ്ങളുടെ ഈശ്വരന്മാരെ പ്രീതിപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നു

കർക്കിടകം (ജൂലൈ – ആഗസ്റ്റ് ) മാസത്തിൽ, ഉത്തര കേരളത്തിൽ നടത്താറുള്ള ചടങ്ങാണ് വേടൻപടൽ. ഒരു കുട്ടി വേടനെപ്പോലെ വേഷംകെട്ടി വില്ലും അമ്പുംധരിച്ച് വരും. കൂടെ ചെറിയ ചെണ്ട കഴുത്തിൽ തൂക്കിയിട്ട ഒരാളും കൂടെ ഉണ്ടായിരിക്കും. എല്ലാ വീട്ടിലും വേടന് നല്ല സ്വീകരണം ലഭിക്കും. വനപ്രദേശത്ത് വേടൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകൾ വർണ്ണിച്ചു കൊണ്ടുള്ള പാട്ടും പാടിയാണ് വരുന്നത്.

വേടൻ കാട്ടുപന്നിയെ അന്വേഷിച്ചതിനെപ്പറ്റിയുള്ള പരാമർശവും അയാൾ അർജ്ജുനനുമായി യുദ്ധം ചെയ്തു നേടിയ വിജയകഥയും ഒടുവിൽ വേടൻ യഥാർത്ഥത്തിൽ ശിവൻ തന്നെയാണെന്ന പ്രസ്താവവും മറ്റും പാട്ടിൽ അടങ്ങിയിരിക്കും. പുരാണ പ്രസിദ്ധമായ കിരാതം കഥയാണ് വേടൻ പാട്ടിലടങ്ങുന്നതെന്നു വ്യക്തം.

പുരാണപ്രസിദ്ധമായ കിരാതാകഥയാണ് വേടൻപാട്ടിലടങ്ങുന്നതെന്നു വ്യക്തം. മലയനു വീടുകളിൽനിന്നും ചോറും കറിയും അരി, ഉളളി തുടങ്ങിയ സാധനങ്ങളും ലഭിക്കുന്നു. കർക്കിടകമാസത്തെ പഞ്ഞം ഒഴിവാക്കി ഐശ്വര്യവും നന്മയും കൈവരുത്തുന്നതിനുള്ളതാണു വേടൻപാടൽ എന്നാണു സങ്കല്‍പ്പം.


വിവരങ്ങള്‍ക്ക് കടപ്പാട്; വിക്കിപീഡിയ, ശ്രീധരമേനോന്‍ (കേരള സംസ്കക്കാരം)

Leave a Reply

Your email address will not be published. Required fields are marked *