കോതകാട്ട് ശ്രീ ധർമശാസ്താ ക്ഷേത്രം

ക്ഷേത്രങ്ങൾ എന്നും പൈതൃകങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും ഉയർന്നു വന്നവയാണ്. വർഷങ്ങൾ കാത്തു സൂക്ഷിക്കുന്ന പൂർവിക സമ്പത്തുപോലെ വരും തലമുറകൾക്കു പകർന്നു നൽകുന്ന, ആത്മീയതയുടെ സമ്പത്സമൃദ്ധമായ ശേഖരങ്ങളാണ് ആണ് ഓരോ ക്ഷേത്രങ്ങളും….. അവിടുത്തെ കൽവിളക്കുകൾക്കും ആൽമരങ്ങൾക്കും പോലും പറയാനു ണ്ടാവും ഒരായിരം പ്രാർത്ഥനകളുടെ കഥകൾ….

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം എന്ന കൊച്ചു ഗ്രാമത്തിൽ അങ്ങനെ വര്ഷങ്ങളുടെ പ്രാർത്ഥനകൾ ഉയർന്നു കേൾക്കുന്ന ഒരു മണികണ്ഠസ്വാമി ക്ഷേത്രമുണ്ട്. . പത്തു വീട്ടിൽ എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിനു കോതകാട്ട് ശ്രീധർമ ശാസ്താ ക്ഷേത്രം”.എന്ന പേരു വന്നതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

കോതകാട്ട് ശ്രീ ധർമശാസ്താ ക്ഷേത്രം
 ഇന്ന് ക്ഷേത്രം നിൽക്കുന്ന ഭൂമിയിൽ ഒരു കാലത്തു താമസിച്ചിരുന്നത് കോതമന എന്ന ബ്രാഹ്മണ കുടുംബം ആയിരുന്നു. ദേവിഭക്തരായിരുന്ന ആ കുടുംബത്തിൽ ഉപാസനകളും പൂജകളുമായി കഴിഞ്ഞ ഒരു അന്തർജ്ജനത്തിനു രാത്രിയിൽ ദേവി സ്വപ്നദർശനം നടത്തി,  ഇവിടെ ഞാൻ മാത്രമല്ല അയ്യപ്പ സ്വാമി യുടെ സാന്നിധ്യമുണ്ടെന്നും  ഉണ്ടെന്നും അതിനാൽ അയ്യപ്പനായി ഒരു ക്ഷേത്രം പണിയണമെന്നും പറഞ്ഞതായി ഐതീഹ്യങ്ങൾ പറയപ്പെടുന്നു... പിന്നീട് ആ ഭൂമിയിൽ നിന്നു തന്നെ അയ്യപ്പ വിഗ്രഹം കണ്ടെത്തുകയും കൽപ്രതിഷ്o നടത്തുകയും ചെയ്തുവത്രേ....അങ്ങനെ  ടിപ്പുവിന്‍റെ പടയോട്ടക്കാലത്തു ബ്രാഹ്മണരുടെ കൂട്ട പാലായനത്തിന്‍റെ ഭാഗമായി ഈ കുടുംബങ്ങളും നാടുവിട്ടപ്പോൾ.... അവർ ഭഗവാനെ അടുത്തുള്ള പുതുശേരിൽ കുറുപ്പന്മാരെ ഏൽപ്പിച്ചു പോയതായി ചരിത്രം പറയുന്നു..... 

പിന്നീടുള്ള കാലങ്ങളിൽ നിവേദ്യങ്ങളും പൂജകളും നടത്തുവാൻ നന്നേ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ അന്ന് നാട്ടിലുണ്ടായിരുന്ന എല്ലാ നായർ കുടുംബങ്ങളും ചേർന്ന് ക്ഷേത്രസങ്കൽപ്പത്തിലേക്കു കൊണ്ടു വരികയും അയ്യപ്പനും ദേവിയും മുഖ്യ പ്രതിഷ്ഠ ആക്കുകയും ചെയ്തു.. അതുകൊണ്ടാണ് പത്തു വീടന്മാരുടെ ക്ഷേത്രമായി പിൽക്കാലത്തു ഈ ക്ഷേത്രം അറിയപ്പെട്ടതും.. (1950 കളിൽ nss നു കൈമാറുകയും ചെയ്തു ).


മേടമാസത്തിലെ വിഷുവിനു കൊടിയേറ്റോടു കൂടി തുടങ്ങുന്ന ഉത്സവം പത്താമുദയം ആറാട്ടോടുകൂടി കൊടി യിറങ്ങുന്നു…. പത്തു വീട്ടിൽ കുടുംബക്കാരുടെ മേൽനോട്ടത്തിൽ നടക്കുന്ന ഉത്സവത്തിനായി ഒരു നാടു മുഴുവൻ പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു….

കടമ്പ് വൃക്ഷം

ക്ഷേത്രത്തിനു സമീപമായി പൈൻ, രുദ്രക്ഷം തുടങ്ങിയ നിരവധി വൃക്ഷങ്ങളോട് കൂടിയ ഒരു നക്ഷത്ര വനവും പൂത്തുലഞ്ഞു നിൽക്കുന്ന കടമ്പ് മരവുമെല്ലാം നാടിന്‍റെ നന്മകൾ വിളിച്ചോതുന്ന കാഴ്ചകളാണ്….

            മീര നിരീഷ്

Leave a Reply

Your email address will not be published. Required fields are marked *